Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

കൊട്ടക് മഹീന്ദ്ര, ഐഡിബിഐ ബാങ്ക് ഓഹരികള്‍ എഫ്ടിഎസ്ഇ ഗ്ലോബല്‍ ഇക്വിറ്റി ഇന്‍ഡക്‌സിന്റെ ഭാഗം

ന്യൂഡല്‍ഹി: കൊട്ടക് മഹീന്ദ്ര ബാങ്കും ഐഡിബിഐ ബാങ്കും ഫിനാന്‍ഷ്യല്‍ ടൈംസ് സ്റ്റോക്ക് എക്സ്ചേഞ്ച് (എഫ്ടിഎസ്ഇ) ഗ്ലോബല്‍ ഇക്വിറ്റി ഇന്‍ഡക്സിന്റെ ഭാഗമായി. അര്‍ദ്ധ വാര്‍ഷിക അവലോകത്തിന് ശേഷം ഇരു ഓഹരികളേയും ലാര്‍ജ് ക്യാപ് സെഗ്മന്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മിഡ് ക്യാപ് വിഭാഗത്തില്‍, പതഞ്ജലി ഫുഡ്സാണ് ഏറ്റവും പുതിയ പ്രവേശം.

ലാര്‍ജ് ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെട്ടതോടെ കോടക് മഹീന്ദ്ര ബാങ്കിലേയ്ക്കും ഐഡിബിഐ ബാങ്കിലേയ്ക്കും വലിയ തോതില്‍ വിദേശ ഫണ്ട് ഒഴുക്കുണ്ടാകും. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കൂട്ടിച്ചേര്‍ക്കല്‍ നിക്ഷേപകര്‍ പ്രതീക്ഷിച്ചതാണ്. അതേസമയം ഐഡിബിഐ ബാങ്കിന്റെ കൂട്ടിച്ചേര്‍ക്കല്‍ അതിശയകരമായി.

മാറ്റങ്ങള്‍ 2023 മാര്‍ച്ച് 20 മുതല്‍ പ്രാബല്യത്തില്‍ വരും. എഫ്ടിഎസ്ഇ ഓള്‍-വേള്‍ഡ് സൂചികയിലെ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ വെയ്‌റ്റേജ് 27.80 ശതമാനത്തില്‍ നിന്ന് 31.85 ശതമാനമായി ഉയര്‍ത്തി. ഇത് ഫെബ്രുവരി 22 മുതല്‍ പ്രാബല്യത്തില്‍ വരും.

എസിസി, കാനറ ബാങ്ക്, ഇന്ത്യന്‍ ഹോട്ടല്‍സ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ശ്രീറാം ഫിനാന്‍സ്, ട്രെന്റ്, ട്യൂബ് ഇന്‍വെസ്റ്റ്മെന്റ് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിങ്ങനെയുള്ള കമ്പനികളെ മിഡ് ക്യാപ്പില്‍ നിന്ന് ലാര്‍ജ് ക്യാപ് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ആറ് ഇന്ത്യന്‍ കമ്പനികളെ ഇന്‍ഡെക്‌സ് പ്രൊവൈഡര്‍ ലാര്‍ജ് ക്യാപില്‍ നിന്നും മാറ്റി മിഡ്ക്യാപില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ബയോകോണ്‍, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ്, വണ്‍97 കമ്മ്യൂണിക്കേഷന്‍സ്, പിരമല്‍ എന്റര്‍പ്രൈസസ്, സോന ബിഎല്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ് എന്നിവയാണ് അവ.

എപിഎല്‍ അപ്പോളോ ട്യൂബ്‌സ്, ഇന്ത്യന്‍ ബാങ്ക്, സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ്, സുപ്രീം ഇന്‍ഡസ്ട്രീസ്, വേദാന്ത് ഫാഷന്‍ എന്നിവ സ്‌മോള്‍ ക്യാപ് വിഭാഗത്തില്‍ നിന്ന് മിഡ് ക്യാപ് വിഭാഗത്തിലേക്ക് മാറി.

ഗില്ലറ്റ് ഇന്ത്യ, എറിസ് ലൈഫ് സയന്‍സസ് എന്നിവയെ എഫ്ടിഎസ്ഇ സൂചികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ആല്‍കാര്‍ഗോ ലോജിസ്റ്റിക്സ്, ഭാരത് ഡൈനാമിക്സ്, സെറ സാനിറ്ററിവെയര്‍, ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍, ഗോ ഫാഷന്‍ (ഇന്ത്യ), ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ്, ഐആര്‍ബി ഇന്‍വിറ്റ് ഫണ്ട്, ജയ്പ്രകാശ് പവര്‍ വെഞ്ചേഴ്സ്, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് (ഹിസാര്‍), ജെകെ പേപ്പര്‍, കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ, ആര്‍എച്ച്‌ഐ മാഗ്‌നസിറ്റ ഇന്ത്യ, സഫയര്‍ ഫുഡ്സ് ഇന്ത്യ, ത്രിവേണി ടര്‍ബൈന്‍. എന്നിങ്ങനെ 15-ഓളം കമ്പനികളെ സ്മോള്‍ ക്യാപ് വിഭാഗത്തിലേക്ക് പുതുതായി ചേര്‍ത്തു.

X
Top