ന്യൂഡല്‍ഹി: മുന്‍നിര സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4150.19 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 50.62 ശതമാനം അധികം.
സ്റ്റാന്റലോണ്‍ അടിസ്ഥാനത്തില്‍ അറ്റാദായം 66.7 ശതമാനമുയര്‍ന്ന് 3452.30 കോടി രൂപയായി. 53 ശതമാനം മാത്രം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്. അറ്റ പലിശവരുമാനം 33 ശതമാനമുയര്‍ന്ന് 6234 കോടി രൂപയായപ്പോള്‍ അറ്റ പലിശമാര്‍ജിന്‍ 5.57 ശതമാനമായിട്ടുണ്ട്.
59431 കോടി രൂപയുടെ നിക്ഷേപമാണ് സ്വീകരിച്ചത്. വിതരണം ചെയ്ത വായ്പ 3.37 ലക്ഷം കോടി രൂപ. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച്് യഥാക്രമം 8 ശതമാനവും 19 ശതമാനവും കൂടുതലാണിത്.
ആസ്തി ഗുണമേന്മയും മെച്ചപ്പട്ടിട്ടുണ്ട്.അറ്റ നിഷ്‌ക്രിയ ആസ്തി 0.69 ശതമാനത്തില്‍ നിന്നും കുറഞ്ഞ് 0.43 ശതമാനമാകുകയായിരുന്നു.