ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഭവ്നിഷ് ലാത്തിയയെ സിഎക്സ്ഒ ആയി നിയമിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്

മുംബൈ: ഭവ്നിഷ് ലാത്തിയയെ ബാങ്കിന്റെ ചീഫ് എക്സ്പീരിയൻസ് ഓഫീസറായി (സിഎക്സ്ഒ) നിയമിച്ച് സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. ബാങ്കിന്റെ ഉപഭോക്തൃ എക്സ്പീരിയൻസ് പ്രവർത്തനങ്ങൾ സാങ്കേതികവിദ്യ എന്നിവയ്ക്ക് ഇദ്ദേഹം മേൽനോട്ടം വഹിക്കും. ഉൽപ്പന്ന മാനേജ്‌മെന്റ്, ഇ-കൊമേഴ്‌സ്, മാർക്കറ്റിംഗ്, എഞ്ചിനീയറിംഗ്, അനലിറ്റിക്‌സ് തുടങ്ങിയ എല്ലാ ബിസിനസ് ഫംഗ്‌ഷനുകളിലുമായി വ്യാപിച്ചുകിടക്കുന്ന 25 വർഷത്തെ ആഗോള അനുഭവവുമായിയാണ് ലാത്തിയ ബാങ്കിൽ ചേരുന്നത്.

ഈ 25 വർഷത്തെ പ്രവർത്തി പരിചയത്തിൽ അദ്ദേഹം ആമസോണിൽ പ്രവർത്തിച്ച 18 വർഷം ഉൾപ്പെടെന്നു. ആമസോണിന് ശേഷം ലാത്തിയ വാലോ ഹെൽത്തിലേക്ക് മാറി, അവിടെ എഞ്ചിനീയറിംഗ്, മെഷീൻ ലേണിംഗ്, പ്രൊഡക്റ്റ് മാനേജ്‌മെന്റ് എന്നിവയുടെ ഉത്തരവാദിത്തമുള്ള അവരുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി അദ്ദേഹം പ്രവർത്തിച്ചു.

ശക്തമായ ഉപഭോക്തൃ ബന്ധങ്ങൾ ബിസിനസ്സ് വളർച്ചയ്ക്ക് നിർണായകമാണെന്നും ഉപഭോക്താക്കൾക്ക് സ്ഥിരമായി ആനന്ദകരമായ അനുഭവങ്ങൾ നൽകുന്നതിലെ വിദഗ്‌ധനാണ് ഭവ്നിഷ് ലാത്തിയെന്നും, അദ്ദേഹത്തിന്റെ മൂർച്ചയുള്ള ഉപഭോക്തൃ ശ്രദ്ധ, ഉൽ‌പ്പന്നത്തിന്റെ സമ്പത്ത്, സാങ്കേതികവിദ്യ, പ്രവർത്തന പരിജ്ഞാനം എന്നിവ ബാങ്കിന്റെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബാങ്കിന് ഒരു മുതൽക്കൂട്ടാകുമെന്നും കൊട്ടക് മഹീന്ദ്ര ബാങ്ക് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദീപക് ഗുപ്ത പറഞ്ഞു.

ഇ-കൊമേഴ്‌സ്, വെബ് സേവനങ്ങൾ, ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ് ഡൊമെയ്‌നുകൾ എന്നിവയിൽ ലാത്തിയയ്ക്ക് 40-ലധികം പേറ്റന്റുകൾ ഉണ്ട്. ഇദ്ദേഹം ലൂസിയാന സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എംഎസ് ബിരുദവും കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. ബാങ്കിംഗ് വ്യവസായത്തിന്റെ ചരിത്രപരമായ കഴിവിനേക്കാൾ വളരെ വേഗത്തിൽ ഉപഭോക്തൃ പ്രതീക്ഷകൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

X
Top