ന്യൂഡല്‍ഹി: കോടക് മഹീന്ദ്ര ബാങ്ക് ഡിസംബര്‍ പാദഫലം പ്രഖ്യാപിച്ചു. അറ്റാദായം 2792 കോടി രൂപയാക്കാനായിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 31 ശതമാനം വര്‍ധനവാണിത്.
2792 കോടി രൂപയില്‍, അറ്റാദായം പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ്. ഏഴ് ബ്രോക്കറേജുകളെ ഉള്‍പ്പെടുത്തി നടത്തിയ പോളില്‍ 2593.4 കോടി രൂപമാത്രമാണ് കണക്കാക്കപ്പെട്ടിരുന്നത്. അറ്റ പലിശവരുമാനം പ്രതീക്ഷിച്ച 5377.7 കോടി രൂപയില്‍ നിന്നും ഉയര്‍ന്ന് 5653 കോടി രൂപയായി.
മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ നേടിയതിനേക്കാള്‍ 30 ശതമാനം അധികം. 4334 കോടി രൂപ ഈയിനത്തില്‍ കഴിഞ്ഞവര്‍ഷം നേടി.വായ്പ വളര്‍ച്ച 23 ശതമാനവും അറ്റ പലിശ മാര്‍ജിന്‍ 5.47 ശതമാനവുമാണ്. മുന്‍ വര്‍ഷത്തില്‍ 4.62 ശതമാനമായിരുന്നു അറ്റ പലിശ മാര്‍ജിന്‍.
ഡിസംബറിലവസാനിച്ച പാദത്തില്‍ 3.10 ലക്ഷം കോടിരൂപയുടെ ലോണ്‍ ബുക്കാണ് ബാങ്കിനുള്ളത്. ചില്ലറ മൈക്രോഫിനാന്‍സ് വായ്പകള്‍ 121 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ 85 ശതമാനവും വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകളും വ്യാപാര വായ്പകളും 69 ശതമാനമാണ് ഉയര്‍ന്നത്.
മൊത്തം ലോണ്‍ബുക്കിന്റെ 9.3 ശതമാനം സുരക്ഷിതമല്ലാത്ത ചെറുകിട വായ്പകളാണ്. 12.8 ശതമാനത്തിന്റെ നിക്ഷേപ വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കറന്റ്,സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപത്തിന്റെ പങ്ക് 59.9 ശതമാനത്തില്‍ നിന്നും 53.3 ശതമാനമായി കുറഞ്ഞു. ചെലവ് കുറഞ്ഞ നിക്ഷേപത്തില്‍ ഇടിവുണ്ടായിട്ടും അറ്റ പലിശ മാര്‍ജിന്‍ വര്‍ധിപ്പിക്കാനായിട്ടുണ്ട്.
കിട്ടാക്കടങ്ങള്‍ 5994.6 കോടി രൂപയായി. മൊത്തം ലോണ്‍ബുക്കിന്റെ 1.9 ശതമാനമാണ് കിട്ടാക്കടം. നേരത്തെയിത് 2.7 ശതമാനമായിരുന്നു. പുതിയ സ്ലിപ്പേജുകള്‍ 983 കോടി രൂപയില്‍ നിന്നും 748 കോടി രൂപയായി മാറി.