Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സ്വര്‍ണ്ണപണയ വായ്പയ്ക്ക് പുതിയ 100 ബ്രാഞ്ചുകള്‍ തുറന്ന് കൊട്ടക് മഹീന്ദ്ര

ടനടി പണം ആവശ്യമായി വന്നാല്‍ പലരും കയ്യിലുള്ള സ്വര്‍ണ്ണം പണയം വെയ്ക്കുകയാണ് പതിവ്. സ്വര്‍ണ്ണവിലയും കൂടിയതോടെ ഇന്ന് ആവശ്യക്കാര്‍ കൂടുതലുളള റീട്ടെയില്‍ ലോണ്‍ ആണ് സ്വര്‍ണ്ണപണയ വായ്പകള്‍.

ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ സ്വര്‍ണ്ണ പണയവായ്പകള്‍ക്കുള്ള വിവിധ സേവനങ്ങളുമായി ധനകാര്യസ്ഥാപനങ്ങളും മത്സരത്തിലാണ്. പുതിയ സാമ്പത്തികവര്‍ഷത്തില്‍ 100 സ്വര്‍ണ്ണവായ്പാ ശാഖകളുമായി സ്വര്‍ണ്ണപണയവായ്പാരംഗത്ത് സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് കൊട്ടക് മഹീന്ദ്രബാങ്ക്.

2022 മാര്‍ച്ച് വരെ കൊട്ടക് മഹീന്ദ്ര 400 സ്വര്‍ണ്ണവായ്പാബ്രാഞ്ചുകളിലൂടെ ഗോള്‍ഡ് ലോണുകള്‍ നല്‍കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം 100 സ്വര്‍ണ്ണവായ്പാശാഖകള്‍കൂടി തുറന്നതോടെ രാജ്യത്തെ 253 നഗരങ്ങളിലായി, മൊത്തം 500 ബ്രാഞ്ചുകളിലൂടെ സ്വര്‍ണ്ണപണയവായ്പകള്‍ നല്‍കിവരുന്നുണ്ട്.

കൂടാതെ ഈ സാമ്പത്തികവര്‍ഷത്തില്‍ 50 ബ്രാഞ്ചുകള്‍ കൂടി തുറന്ന് സ്വര്‍ണ്ണവായ്പാശൃഖല വിപൂലീകരിക്കാനും കൊട്ടക് മഹീന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.

സ്വര്‍ണ്ണപണയ വായ്പാ ബിസിനസ് വിപുലീകരിക്കാന്‍, കസ്റ്റമേഴ്സിനെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇടപാടുകള്‍ ഉപഭോക്തൃസൗഹൃദമാക്കാനുള്ള പദ്ധതികളും കൊട്ടക് മഹീന്ദ്ര മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കാലതാമസമില്ലാതെ ആവശ്യക്കാര്‍ക്ക് സ്വര്‍ണ്ണപണയത്തിന് ഉടനടി പണം നല്‍കും.

കൂടാതെ ആകര്‍ഷകമായ പലിശനിരക്കുകള്‍ (9ശതമാനം മുതല്‍), എളുപ്പത്തിലുളള തിരിച്ചടവ് ഓപ്ഷനുകള്‍, കുറഞ്ഞ ഡോക്യുമെന്റേഷന്‍, പലിശ നിരക്കിലെ സുതാര്യത തുടങ്ങിയ സേവനങ്ങളും ബാങ്ക് ഉറപ്പുനല്‍കുന്നു. മാത്രമല്ല നിലവിലുള്ളതും അല്ലാത്തതുമായ ഉപഭോക്താക്കള്‍ക്കും വായ്പ നല്‍കും.

സ്വര്‍ണ്ണവില അടിക്കടി കൂടുന്നതോടെ, ഉപയോഗിക്കുന്നതിലും കൂടുതല്‍ സ്വര്‍ണ്ണം വാങ്ങീ വീട്ടില്‍ സൂക്ഷിക്കുന്നവരുടെ എണ്ണവും രാജ്യത്ത് കൂടിയിട്ടുണ്ട്.

പലപ്പോഴും വ്യക്തിഗത ആവശ്യങ്ങള്‍ക്കും, ബിസിനസ് ആവശ്യങ്ങള്‍ക്കുമൊക്കെ പണത്തിന്റെ ആവശ്യം വന്നാല്‍ ഗോള്‍ഡ്ലോണിനെ ആശ്രയിക്കുക എന്നത് ഏറ്റവും എളുപ്പമുള്ള മാര്‍ഗങ്ങളിലൊന്നു തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 49 നഗരങ്ങളിലായി 100 ബ്രാഞ്ചുകള്‍ തുറന്നതില്‍ സന്തോഷമുണ്ടെന്നും ബാങ്ക് നേതൃത്വം പറയുന്നു.

X
Top