Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കൊട്ടക് മ്യൂച്വല്‍ ഫണ്ട് എംഎൻസി ഫണ്ട് അവതരിപ്പിച്ചു

മുംബൈ: വൈവിധ്യവത്കരണത്തിന്റെ പുതിയ സാധ്യതകള്‍ തേടി കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് എംഎൻസി ഫണ്ട് പുറത്തിറക്കി.

വ്യത്യസ്ത രാജ്യങ്ങളിലെ മുൻനിര കമ്പനികളില്‍ നിക്ഷേപം നടത്താനുള്ള അവസരമാണ് ഫണ്ട് നല്‍കുന്നത്. ഒക്ടോബർ ഏഴിന് എൻഎഫ്‌ഒ ആരംഭിച്ച്‌ 21ന് അവസാനിക്കും.

ആഗോള ബ്രാൻഡ് മൂല്യം, സാങ്കേതിക നേട്ടങ്ങള്‍, സാമ്പത്തിക അടിത്തറ എന്നിവ പരിഗണിച്ച്‌ മികച്ച മള്‍ട്ടിനാഷണല്‍ കമ്പനികള്‍ തിരഞ്ഞെടുത്താണ് ഫണ്ട് നിക്ഷേപം നടത്തുക.

ആഗോള കമ്പനികളുടെ സുസ്ഥിരമായ ദീർഘകാല വളർച്ചാ സാധ്യത പ്രയോജനപ്പെടുത്താൻ ഇതിലുടെ കഴിയും. വൻകിട, ഇടത്തരം, ചെറുകിട ഓഹരികളിലും ഫണ്ട് നിക്ഷേപം ക്രമീകരിക്കും.

ഗവേഷക സംഘത്തിന്റെ പിന്തുണയോടെ ഹർഷ ഉപാധ്യയയും ധനഞ്ജയ് ടികാരിഹയുമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. മിനിമം നിക്ഷേപ തുക 100 രൂപയാണ്.

അതിന് മുകളില്‍ പരിധിയില്ലാതെ നിക്ഷേപം നടത്താം.

X
Top