Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ട്രാന്‍സ്മിഷന്‍ മേഖല തിളങ്ങുമെന്ന് കോടക് സെക്യൂരിറ്റീസ്

ന്യൂഡല്‍ഹി: 2032-ഓടെ 371 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി ഗ്രിഡ് ലക്ഷ്യം കൈവരിക്കുന്നതിന്് 2.4 ലക്ഷം കോടി രൂപയുടെ വിപുലീകരണം ട്രാന്‍സ്മിഷന്‍ മേഖലയില്‍ നടക്കും, കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് അടുത്തിടെ കുറിപ്പില്‍ പറഞ്ഞു.

ഇതിനുപുറമെ, 2027 സാമ്പത്തിക വര്‍ഷത്തോടെ ഏകദേശം 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപവും പ്രതീക്ഷിക്കുന്നു. നിലവിലെ ട്രാന്‍സ്മിഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ 33.6 ജിഗാവാട്ട് പിന്തുണയ്ക്കാന്‍ പ്രാപ്തമാണ്. 139 ജിഗാവാട്ട് നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

അതേസമയം ശേഷിക്കുന്ന 181 ജിഗാവാട്ടിന്റെ പുരോഗതി ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും കൊട്ടക് ചൂണ്ടിക്കാട്ടി. നാലാം പാദത്തില്‍, ആഭ്യന്തര ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ (T&D) സെഗ്മെന്റ് മികച്ച പ്രകടനമാണനടത്തിയത്. താരിഫ് അധിഷ്ഠിത മത്സര ബിഡ്ഡിംഗില്‍ (TBCB) പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എട്ട് പ്രോജക്റ്റുകള്‍ നേടി.

2023 സാമ്പത്തിക വര്‍ഷത്തില്‍, ഇതുവരെ 16 പ്രോജക്റ്റുകള്‍് ലഭിച്ചിട്ടുണ്ട്.2020 സാമ്പത്തിക വര്‍ഷത്തിലെ 14 പ്രോജക്റ്റുകളെ മറികടന്ന പ്രകടനമാണിത്. അതില്‍ 12 എണ്ണം പവര്‍ഗ്രിഡ് നേടി.

2030 സാമ്പത്തിക വര്‍ഷത്തോടെ 537 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷി (ജലം ഉള്‍പ്പെടെ) കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . നേരത്തെ 166 ജിഗാവാട്ടാണ് ലക്ഷ്യംവച്ചിരുന്നത്.

‘പുതിയ ട്രെന്‍ഡ് ആഭ്യന്തര ട്രാന്‍സ്മിഷന്‍ മേഖലയ്ക്ക് ഗുണകരമാകുമെന്നും പവര്‍ഗ്രിഡ് കോര്‍പ്പ്, കല്‍പതരു, കെഇസി തുടങ്ങിയ കമ്പനികള്‍ക്ക് പ്രൊജക്ടുകള്‍ ലഭിക്കുമെന്നും കോടക് പറഞ്ഞു.

X
Top