Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഫണ്ട് എക്‌സ്‌പെർട്ടിനെ ഏറ്റെടുക്കാൻ കൊട്ടക് സെക്യൂരിറ്റീസ്

കൊച്ചി: ബാംഗ്ലൂർ ആസ്ഥാനമായുള്ള വെൽത്ത് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫണ്ട് എക്‌സ്‌പെർട്ടിനെ ഏറ്റെടുക്കാൻ ഒരുങ്ങി കൊട്ടക് സെക്യൂരിറ്റീസ്. ഇതിനായി കമ്പനി ഏറ്റെടുക്കൽ പ്രക്രിയയിലാണെന്ന് കൊട്ടക് സെക്യൂരിറ്റീസ് പ്രസ്താവനയിൽ അറിയിച്ചു.

കൊട്ടക് സെക്യൂരിറ്റീസിന്റെ സ്റ്റാർട്ടപ്പ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പാർട്‌ണർഷിപ്പ് ടീം മുഖേനയാണ് ഏറ്റെടുക്കൽ നടക്കുക. ഈ ഇടപാട് ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

2020-ൽ സ്ഥാപിതമായ ഫണ്ട് എക്‌സ്‌പെർട്ട്, നിലവിൽ ₹15,000 കോടിയിലധികം മൂല്യമുള്ള പോർട്ട്‌ഫോളിയോകൾ കൈകാര്യം ചെയ്യുന്ന 2,300-ലധികം സ്വതന്ത്ര സാമ്പത്തിക ഉപദേഷ്ടാക്കൾക്കും (IFA-കൾ) മ്യൂച്വൽ ഫണ്ട് വിതരണക്കാർക്കും താങ്ങാനാവുന്ന ഡിജിറ്റൽ മൾട്ടി-അസറ്റ് വെൽത്ത് മാനേജ്‌മെന്റ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നു.

ഹൈടെക് സൊല്യൂഷനുകൾ നിർമ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനും ആഴത്തിലുള്ള ബ്രാൻഡ് ആശ്രയം ആവശ്യമാണെന്നും. നിലവിലുള്ള പങ്കാളികൾക്ക് ഡിജിറ്റൽ ഐഡന്റിറ്റിയും ആവശ്യമായ സാങ്കേതികവിദ്യയും ഗവേഷണ പരിഹാരങ്ങളും നൽകി അവരെ ശാക്തീകരിക്കാൻ കൊട്ടക് സെക്യൂരിറ്റീസ് തങ്ങളെ സഹായിക്കുമെന്നും ഫണ്ട് എക്‌സ്‌പെർട്ട് പറഞ്ഞു.

ഒരു ഫുൾ സർവീസ് സ്റ്റോക്ക് ബ്രോക്കറായ കൊട്ടക് സെക്യൂരിറ്റിസിന് 173 ശാഖകളും 382 നഗരങ്ങളിലായി 1,306 ഫ്രാഞ്ചൈസികളും 32.8 ലക്ഷം സജീവ ഉപഭോക്താക്കളും ഉണ്ട്.

X
Top