Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

കോട്ടയം-എറണാകുളം റൂട്ടില്‍ പുതിയ മെമു പരിഗണിച്ച് ഇന്ത്യൻ റെയിൽവേ

കോട്ടയം: കോട്ടയം-എറണാകുളം റൂട്ടില്‍ രാവിലെയുള്ള പാലരുവി, വേണാട് എക്സ്പ്രസ് ട്രെയിനുകളിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഈ രണ്ട് ട്രെയിനുകള്‍ക്കും ഇടയില്‍ മെമു(Memu) അല്ലെങ്കില്‍ പാസഞ്ചർ സർവീസ്(Passenger Service) ആരംഭിക്കും.

റെയില്‍വേ ഡിവിഷണല്‍ മാനേജർ ഉറപ്പുനല്‍കിയതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
രാവിലെ 6.50-നും 8.30-നുമുള്ള ഈ രണ്ട് െട്രയിനുകള്‍ക്ക് ഇടയില്‍ ഒന്നര മണിക്കൂർ ഇടവേളയാണ് ഇപ്പോള്‍ ഉള്ളത്.

ഇത്രയും ദീർഘമായ സമയ വ്യത്യാസമാണ് ഇത്ര വലിയ തോതിലുള്ള യാത്രാത്തിരക്ക് ഉണ്ടാക്കുന്നത്. ഈ രണ്ട് ട്രെയിനുകള്‍ക്ക് ഇടയില്‍ പുനലൂർ-എറണാകുളം മെമു സർവീസ് ആരംഭിക്കണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടിരുന്നു.

ഇത് ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജരുമായുള്ള ചർച്ചയില്‍ അദ്ദേഹം ഉറപ്പുനല്‍കിയതായി എം.പി. പറഞ്ഞു.

പാലരുവിയില്‍ കൂടുതല്‍ കോച്ചുകള്‍ ചേർത്തിട്ടുണ്ട്. വേണാട് എക്സ്പ്രസില്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍പ്പെടുത്താൻ പാൻട്രികാർ കോച്ച്‌ മാറ്റി ഒരു കോച്ചുകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡി.ആർ.എം. പറഞ്ഞു. അതിന്റെ മുഴുവൻശേഷി 22 കോച്ചുകളാണ്.

അതിലേക്ക് ഒരു കോച്ചുകൂടി ഉള്‍പ്പെടുത്തിയാല്‍ അത് പ്ലാറ്റ്ഫോമിന് പുറത്തായിപ്പോകും. അതിനുള്ള പരിഹാരമാർഗങ്ങള്‍ കാണുവാൻ ശ്രമിച്ചുവരുകയാണെന്നും ഡി.ആർ.എം. പറഞ്ഞു.

കഴിഞ്ഞദിവസം വേണാടില്‍ രണ്ട് വനിതായാത്രക്കാർ തിരക്കുകാരണം കുഴഞ്ഞുവീണിരുന്നു.

X
Top