കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കോഴിക്കോട് ലുലു മാൾ തുറന്നു; പൊതുജനങ്ങൾക്ക് നാളെ തുറന്നു നൽകും

കൊച്ചി: കോഴിക്കോട് ലുലു മാള്‍(Lulu Mall) തുറന്നു. ലുലു ഗ്രുപ്പ് നാടിന്റെ വികസനത്തിനു ഒപ്പം എന്നും ഉണ്ടാകുമെന്നു ചെയര്‍മാന്‍ എം എ യൂസഫലി(M A Yusafali) പറഞ്ഞു. വികസനത്തിനു തടസം ആകുന്നത് ഗതാഗത കുരുക്കാണ്. ഗതാഗത സൗകര്യം വികസനത്തില്‍ പ്രധാന ഘടകമാണ്. എല്ലാവരും ഇക്കാര്യത്തില്‍ ഒരുമിച്ചു നിക്കണം എന്നും യൂസഫലി പറഞ്ഞു.

ഗതാഗത കുരുക്കിന് കാരണം വാഹന പെരുപ്പമാണ്. ഇത് പരിഹരിക്കാന്‍ പുതിയ റോഡുകളും പലങ്ങളും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളും ഒരുമിച്ചു നില്‍ക്കണം എന്നും മന്ത്രി റിയാസ് പറഞ്ഞു.

മാവൂര്‍ റോഡിന് സമീപം മാങ്കാവില്‍ മൂന്നര ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ലുലു മാള്‍ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാള്‍ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നല്‍കുക.

നാളെ രാവിലെ 11 മണി മുതൽ ഷോപ്പിങ്ങിനായി മാൾ തുറക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് മാവൂർ റോഡിനുസമീപം മാങ്കാവിൽ മൂന്നരലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാൾ ഒരുങ്ങിയിരിക്കുന്നത്. മൂന്നുനിലകളിലായി അത്യാധുനിക സൗകര്യങ്ങളാണ് മാളിൽ ഒരുക്കിയിരിക്കുന്നത്.

ഒന്നരലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്.

മുൻനിര ബ്രാൻഡഡ് ഉത്പന്നങ്ങൾ മുതൽ മലബാറിലെ കാർഷികമേഖലയിൽ നിന്നുള്ള പഴം, പച്ചക്കറി, പാൽ ഉത്പന്നങ്ങൾ വരെ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. ലോകത്തെ വിവിധകോണുകളിൽ നിന്നുമുള്ള വ്യത്യസ്തമായ ഉത്പന്നങ്ങൾ മിതമായ നിരക്കിലാണ് ഉറപ്പാക്കുന്നത്. പലവ്യഞ്ജനങ്ങൾ, മത്സ്യം, ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്.

ഹോട്ട് ഫുഡ്-ബേക്കറി വിഭവങ്ങളുടെ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിട്ടുപകരണങ്ങളുടെയും ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ടും ഫാഷൻ ശേഖരവുമായി ലുലു ഫാഷൻസ്റ്റോറുമുണ്ട്. പതിനായിരം സ്ക്വയർ ഫീറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഇൻഡോർ ഗെയിമിങ്ങ് കേന്ദ്രമായ ഫൺടൂറ ഒരുക്കിയിരിക്കുന്നത്.

500-ലധികം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന സൗകര്യത്തിലാണ് ഫുഡ് കോർട്ട്. കെ.എഫ്‌.സി., ചിക്കിങ്, പിസ ഹട്ട്, ബാസ്കിൻ റോബിൻസ്, ഫ്ലെയിം ആൻ ഗോ, സ്റ്റാർബക്സ് തുടങ്ങി പതിനാറിലേറെ ബ്രാൻഡുകളുടെ ഔട്ട്‌ലെറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ടിസോട്ട്, സ്കെച്ചേർസ്, സ്വാ ഡയമണ്ട്‌സ്, സീലിയോ, ലെവിസ്, യു.എസ്. പോളോ, എൽ.പി., അലൻ സോളി, പോഷെ സലൂൺ, ലെൻസ് ആൻഡ് ഫ്രെയിംസ് ഉൾപ്പെടെ അൻപതോളം അന്താരാഷ്ട്ര ബ്രാൻഡുകളുടെ സ്റ്റോറുകളുമുണ്ട്.

1800 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം മാളിലുണ്ട്.

X
Top