സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ടെക്നിക്ക എഞ്ചിനീയറിംഗിനെ ഏറ്റെടുക്കാൻ കെപിഐടി ടെക്

മുംബൈ: മ്യൂണിക്ക് ആസ്ഥാനമായുള്ള ടെക്‌നിക്ക എഞ്ചിനീയറിംഗിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് കെപിഐടി ടെക്‌നോളജീസ്. സോഫ്റ്റ്‌വെയർ ഡിഫൈൻഡ്‌ വെഹിക്കിൾ (എസ്‌ഡിവി) യിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനാണ് കമ്പനി ഏറ്റെടുക്കൽ നടത്തുന്നത്.

പ്രൊഡക്ഷൻ-റെഡി സിസ്റ്റം പ്രോട്ടോടൈപ്പിംഗ്, ഓട്ടോമോട്ടീവ് ഇഥർനെറ്റ് ഉൽപ്പന്നങ്ങൾ, മൂല്യനിർണ്ണയത്തിനുള്ള ഉപകരണങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന കമ്പനിയാണ് ടെക്നിക്ക എഞ്ചിനീയറിംഗ്. സ്പെയിൻ, ടുണീഷ്യ, യുഎസ്എ എന്നിവിടങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.

ഏറ്റെടുക്കൽ ഇടപാട് 2022 ഒക്‌ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണ ക്ലോസിംഗ് വ്യവസ്ഥകൾ പൂർത്തീകരിച്ചതിന് ശേഷം ടെക്നിക്ക എഞ്ചിനീയറിംഗ് കെപിഐടി ടെക്കിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറും. ഈ ഏറ്റെടുക്കലിലൂടെ പ്രവർത്തനങ്ങളുടെ മൂല്യം ശക്തിപ്പെടുത്താൻ കെപിഐടി ടെക് ലക്ഷ്യമിടുന്നു.

ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിലും മൊബിലിറ്റി സൊല്യൂഷനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സാങ്കേതിക കമ്പനിയാണ് കെപിഐടി ടെക്നോളജീസ്. പവർ ട്രെയിനുകൾ, കണക്റ്റിവിറ്റി, വിഷൻ ആൻഡ് കൺട്രോൾ സിസ്റ്റങ്ങൾ, ഡയഗ്‌നോസ്റ്റിക്‌സ് എന്നിങ്ങനെ വ്യത്യസ്ത രീതികളിൽ ഓട്ടോമൊബൈൽ ഒഇഎമ്മുകൾക്ക് കമ്പനി സാങ്കേതിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

X
Top