ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

റീട്ടെയിൽ ഹെൽത്ത് കെയർ സേവനങ്ങളിലേക്ക് കടക്കാൻ കൃഷ്ണ ഡയഗ്നോസ്റ്റിക്സ്

മുംബൈ: സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യയിലുടനീളം 600 ഡയഗ്നോസ്റ്റിക്സ് സെന്ററുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായി കൃഷ്ണ ഡയഗ്നോസ്റ്റിക്സ് അറിയിച്ചു. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരി 488.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മെട്രോ, ടയർ 2, ടയർ 3 നഗരങ്ങളിൽ ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു. ഡയഗ്നോസ്റ്റിക്സ് ടെസ്റ്റുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ബയോകെമിസ്ട്രിയുടെയും സീറോളജിയുടെയും ഉപയോഗത്തിനൊപ്പം കൃത്യമായ മരുന്ന്, ജനിതകശാസ്ത്രം, ജീനോമിക്സ്, മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് എന്നിവയിൽ പ്രത്യേക സേവനങ്ങൾ നൽകാൻ കേന്ദ്രങ്ങൾ സജ്ജമായിരിക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ ആരോഗ്യം, പ്രമേഹ നിരീക്ഷണം, ഹൃദയാരോഗ്യം, കാൻസർ പരിചരണം എന്നിവയ്ക്കായി പ്രത്യേക സേവനങ്ങളും കേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യും. ഡയഗ്‌നോസ്റ്റിക്‌സ് സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത് രാജ്യത്തുടനീളം ഒരു ഫ്രാഞ്ചൈസി മോഡലിലൂടെ ആഴത്തിലുള്ള വിപണികളിലേക്ക് പ്രവേശിക്കാൻ കമ്പനി തീരുമാനിച്ചതായി കൃഷ്ണ ഡയഗ്‌നോസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടർ പല്ലവി ജെയിൻ പറഞ്ഞു.

റേഡിയോളജി, പാത്തോളജി എന്നി സേവനങ്ങൾ നൽകുന്ന ഒരു ഡയഗ്നോസ്റ്റിക് സേവന ദാതാവാണ് കൃഷ്ണ ഡയഗ്നോസ്റ്റിക്സ്.

X
Top