ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകളില്‍നിന്ന് കെഎസ്ഇബിക്ക് മാസം ലഭിക്കുന്നത് 28.15 ലക്ഷം രൂപ

സംസ്ഥാനത്ത് ചാർജിങ് സ്റ്റേഷനുകളിൽ നിന്ന് കെ.എസ്.ഇ.ബി.ക്ക് മാസം ലഭിക്കുന്നത് 28.15 ലക്ഷം രൂപ. കേരളത്തിലെ നിരത്തുകളിൽ 1.6 ലക്ഷം വൈദ്യുതവാഹനങ്ങളാണ് ഓടുന്നത്. ഫാസ്റ്റ് ചാർജിങ്ങിന് ഒരു യൂണിറ്റിന് 13 രൂപയാണ്. സ്ലോ ചാർജിങ്ങിന് ഒൻപത് രൂപയും. 18 ശതമാനം ജി.എസ്.ടി.യും നൽകണം.
വൈദ്യുതത്തൂണിൽ ഘടിപ്പിച്ചിട്ടുള്ള ചാർജിങ് സ്റ്റേഷനുകളിലൂടെ 75.78 ലക്ഷം രൂപയുടെ വരുമാനമാണ് ഇതുവരെ ലഭിച്ചത്.അനെർട്ട് വഴി സ്ഥാപിച്ച, ഇ-കാറുകള്ൾക്കായുള്ള ഫാസ്റ്റ് ചാർജിങ്ങുകളിൽ നിന്ന് സ്ഥലത്തിന്റെ പ്രാധാന്യമനുസരിച്ച് മാസം 5000-45,000 രൂപയും ലഭിക്കുന്നുണ്ട്.
കെ.എസ്.ഇ.ബി.യുടെ കീഴിൽ 63 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും വൈദ്യുതത്തൂണിൽ 1169 ചാർജിങ് സ്റ്റേഷനുകളുമാണുള്ളത്. സ്വകാര്യമേഖലയിൽ നിന്നുള്ളവയുൾപ്പെടെ 680 ചാർജിങ് സ്റ്റേഷനുകളുമുണ്ട്. വൈദ്യുതവാഹനം ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും വീടുകളിൽ ചാർജുചെയ്യുന്നവരാണ്. ഈയിനത്തിലും കെ.എസ്.ഇ.ബി.ക്ക് വരുമാനം ലഭിക്കുന്നുണ്ട്. പുതുതായി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 2392 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇലക്ട്രിക് വാഹന ചാർജിങ്ങ് സംവിധാനത്തിലൂടെ കെ.എസ്.ഇ.ബിക്ക് പ്രതിവർഷം ലഭിച്ച വരുമാനത്തിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 2021-22 വർഷത്തിൽ 6.46 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. എന്നാൽ, 2022-23 വർഷത്തിൽ ഇത് 33.62 ലക്ഷം രൂപയായി ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023-24 വർഷത്തിൽ 2.06 കോടി രൂപ വാഹന ചാർജിങ്ങിലൂടെ കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിൽ എത്തിയതായാണ് വിവരം.
വൈദ്യതി വാഹനങ്ങളുടെ എണ്ണത്തിലും വലിയ വർധനവാണ് ഓരോ വർഷവുമുണ്ടാകുന്നത്. 2020-ൽ 1364 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2021ൽ ഇത് 8736 ആയി ഉയർന്നിരുന്നു. 2022ൽ 39,615 ഇലക്ട്രിക് വാഹനങ്ങൾ കേരളത്തിൽ എത്തി. 2023-ൽ 75,797 ഇലക്ട്രിക് വാഹനങ്ങളും സംസ്ഥാനത്ത് എത്തിയിരുന്നു. 2024 ഇതുവരെയുള്ള കണക്ക് അനുസരിച്ച് 40,326 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തുകളിൽ എത്തിയിട്ടുള്ളത്.

X
Top