വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍വയനാട് പുനരധിവാസ പാക്കേജ് ബജറ്റിൽ പ്രഖ്യാപിച്ചേക്കുംപുതിയ ഈട് രഹിത ഭവന വായ്പയുമായി കേന്ദ്രംറിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ നിക്ഷേപത്തില്‍ വര്‍ധനഏഴ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അവധി വ്യാപാര നിരോധനം നീട്ടി

കെഎസ്എഫ്ഇ ലാഭവിഹിതം 35 കോടി രൂപ കൈമാറി

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ നൽകി. ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാലിന് കമ്പനി ചെയർമാൻ കെ. വരദരാജൻ ചെക്ക് കൈമാറി.

കെഎസ്എഫ്ഇ എംഡി ഡോ. എസ്.കെ. സനിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ. മനോജ്, ബി. എസ്. പ്രീത, ജനറൽ മാനേജർ (ഫിനാൻസ്) എസ്. ശരത്ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

2023-24 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമാണ് കൈമാറിയത്. തൻവർഷം 489 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ആകെ വിറ്റുവരവ് 81,751 കോടി രൂപയും. ഈ സാമ്പത്തിക വർഷം ഇതിനകം 90,000 കോടി രുപയുടെ ടേണോവറുണ്ട്.

ഒരുലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടുള്ളത്.

X
Top