ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ലാഭത്തിലായ കമ്പനികളിലെ ഓഹരികൾ പിൻവലിക്കും; പുതിയ കമ്പനികളിൽ നിക്ഷേപത്തിന് കെഎസ്ഐഡിസി

തിരുവനന്തപുരം: ലാഭത്തിലായ കമ്പനികളിലെ ഓഹരി നിക്ഷേപം പിൻവലിച്ച്, പുതിയ കമ്പനികളിൽ നിക്ഷേപിക്കുന്നതിനു സംസ്ഥാന വ്യവസായ വികസന കോർപറേഷൻ നയം രൂപീകരിക്കും.

ഇക്കാര്യം പഠിക്കുന്നതിനു ചുതമലപ്പെടുത്തിയ കമ്മിറ്റിയോട് എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. കെഎസ്ഐഡിസിക്ക് ഓഹരി നിക്ഷേപമുള്ള സിഎംആർഎലുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണു നയരൂപീകരണം വേഗത്തിലാക്കുന്നത്.

വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി നിലവിൽ 510 കമ്പനികൾക്ക് 900 കോടി രൂപയുടെ വായ്പ കെഎസ്ഐഡിസി നൽകിയിട്ടുണ്ട്. ഇതിനു പുറമേയാണ്, സംസ്ഥാനത്തേക്കു വരുന്ന പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ 78 കമ്പനികളിൽ 800 കോടി രൂപയുടെ വിപണിമൂല്യമുള്ള ഓഹരി നിക്ഷേപം.

സിഎംആർഎലിൽ വർഷങ്ങൾക്കു മുൻപു മുടക്കിയ ഓഹരിനിക്ഷേപം 1.05 കോടി രൂപയാണെങ്കിലും അതിന്റെ പല മടങ്ങു ലാഭവിഹിതം ഇക്കാലയളവിൽ ലഭിച്ചു. മറ്റു പല കമ്പനികളും ഇത്തരത്തിൽ ലാഭം നൽകുന്നു. ലാഭമല്ല, പുതിയ സംരംഭങ്ങളുടെ പ്രോത്സാഹനമാണു നിക്ഷേപത്തിന്റെ ലക്ഷ്യമെങ്കിലും ഓഹരി നിക്ഷേപത്തിന്റെ കാലാവധി സംബന്ധിച്ചു പൊതു നയമില്ല.

പല കമ്പനികളിലും പതിറ്റാണ്ടുകളായി തുടരുന്ന ഓഹരി നിക്ഷേപമുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ച് പട്ടികയിലുള്ള വലിയ കമ്പനികളിൽ പോലും ഇത്തരത്തിൽ നിക്ഷേപം തുടരുന്നു. സർക്കാരിനു കീഴിലുള്ള ഒരു കോർപറേഷന്റെ ഓഹരി പങ്കാളിത്തം സ്വകാര്യ കമ്പനികളിൽ അനന്തമായി തുടരുന്നതു പലതരത്തിലുള്ള മുതലെടുപ്പിനു കാരണമായേക്കാം. ഈ സാഹചര്യത്തിലാണ്, നയം രൂപീകരിക്കുന്നതിനെക്കുറിച്ചു പഠിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.

തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ കാര്യത്തിൽ എന്തു വേണമെന്നതും പഠിക്കും.

നിക്ഷേപമോ, വായ്പയോ നൽകുന്ന കമ്പനികളിൽ കെഎസ്ഐഡിസിയുടെ നോമിനിയെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ മകൾ ടി.വീണയ്ക്കും അവരുടെ കമ്പനിക്കും സേവനമില്ലാതെ പണം നൽകിയെന്ന് ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തിയ സിഎംആർഎലിന്റെ ഡയറക്ടർ ബോർഡിൽ നിലവിൽ കെഎസ്ഐഡിസിയുടെ നോമിനി ഇല്ല.

X
Top