Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഗ്രാമങ്ങളില്‍ കമ്പനികള്‍ തുടങ്ങാന്‍ KSITIL

കോഴിക്കോട്: ഐ.ടി. കമ്പനികള് ഇനി വന് നഗരങ്ങള്ക്കു മാത്രമുള്ളതല്ല. ഗ്രാമങ്ങളിലും ഐ.ടി. കമ്പനികള് തുടങ്ങാന് പദ്ധതിയുമായി കേരള സ്റ്റേറ്റ് ഇന്ഫര്മേഷന് ടെക്നോളജി ഇന്ഫ്രാസ്ട്രക്ചര് ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എല്.).

ഫോസ്റ്ററിങ് ടെക്നോളജീസ് ഇന് റൂറല് ഏരിയ (ഫോസ്റ്റേറ) എന്ന പദ്ധതിയിലൂടെ ഗ്രാമപ്രദേശങ്ങളില് കുറഞ്ഞചെലവില് ഐ.ടി., ഐ.ടി.ഇ.എസ്., ബി.പി.ഒ. കമ്പനികള് സ്ഥാപിക്കാനാണ് ലക്ഷ്യം.

മുതല്മുടക്കിന്റെ 50 ശതമാനം വരെ സഹായധനവും പിന്നീട് കമ്പനികള്ക്ക് നല്കും. പദ്ധതി നടത്തിപ്പിനായി 8.25 കോടിരൂപയും സര്ക്കാര് അനുവദിച്ചിട്ടുണ്ട്.

നഗരസഭയുടെയോ കോര്പ്പറേഷന്റെയോ പരിധിയിലല്ലാത്ത സ്ഥലത്ത് കുറഞ്ഞത് 50 പേരെങ്കിലുമുണ്ടെങ്കിലേ കമ്പനി തുടങ്ങാനാകൂ. 1000 പേരില് കൂടാനുംപാടില്ല. ഒരിടത്തായോ ഒന്നിലധികം യൂണിറ്റുകളായി വ്യത്യസ്ത സ്ഥലങ്ങളിലോ കമ്പനി തുടങ്ങാം.

പദ്ധതിയിലൂടെ ഗ്രാമപ്രദേശങ്ങളില് 10,000 തൊഴിലവസരങ്ങള് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ഐ.ടി.ഐ.എല്. മാനേജിങ് ഡയറക്ടര് ഡോ. സന്തോഷ് ബാബു പറഞ്ഞു. ഇന്ത്യയിലെ ഐ.ടി.രംഗത്ത് കൂടുതലും മലയാളികളാണ്.

അവരില് പലരും നാട്ടില് ജോലിചെയ്യാനും സംരംഭങ്ങള് തുടങ്ങാനും ആഗ്രഹിക്കുന്നവരാണ്. അവര്ക്ക് പിന്തുണ നല്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം -സന്തോഷ് ബാബു പറഞ്ഞു.

സ്ത്രീകള് മാത്രം ജോലിചെയ്യുന്ന കമ്പനികള്ക്ക് 10 ശതമാനവും 50 ശതമാനം സ്ത്രീകളുള്ളവയ്ക്ക് അഞ്ചുശതമാനവും നാലുശതമാനം ഭിന്നശേഷിക്കാരുള്ളവയ്ക്ക് രണ്ടുശതമാനവും ട്രാന്സ്ജെന്ഡറുകള് ജോലിചെയ്യുന്ന കമ്പനികള്ക്ക് 0.5 ശതമാനവും അധിക സഹായധനവും നല്കും.

ലക്ഷ്യമിട്ട തൊഴിലവസരങ്ങളുടെ രണ്ടുമടങ്ങ് അധികം സൃഷ്ടിക്കുന്ന കമ്പനികള്ക്ക് അഞ്ചുശതമാനവും മൂന്നുമടങ്ങ് അധികം തൊഴില് നല്കുന്ന സ്ഥാപനങ്ങള്ക്ക് 7.5 ശതമാനവും നാലുമടങ്ങ് അധികം തൊഴില് നല്കുന്നവയ്ക്ക് 10 ശതമാനവും കൂടുതല് സഹായധനം ലഭിക്കും.

കമ്പനികള് മൂന്നുവര്ഷം പൂര്ത്തിയാക്കിയാല് പ്രവര്ത്തനച്ചെലവിന്റെ പകുതിയും പദ്ധതിയിലൂടെ നല്കും. താത്പര്യമുള്ളവര്ക്ക് md@ksitil.org എന്ന ഇ-മെയിലിലൂടെ അപേക്ഷിക്കാം.

X
Top