Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കെഎസ്ആര്‍ടിസി ലാഭത്തിലേക്ക് തിരിച്ചെത്തുന്നതായി കണക്കുകള്‍; ഡിപ്പോകള്‍ക്ക് 4.6 ശതമാനം പ്രവര്‍ത്തന ലാഭം

തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ഡിപ്പോകള്‍ക്ക് 4.6 ശതമാനം പ്രവർത്തന ലാഭമെന്ന് വകുപ്പുതല റിപ്പോർട്ട്. ടിക്കറ്റ് വരുമാനം മാത്രം അടിസ്ഥാനമാക്കിയ കണക്കുകളാണിത്.

ജൂലായ്മുതല്‍ സെപ്റ്റംബർവരെയുള്ള കാലയളവില്‍ 4.6 ശതമാനമാണ് പ്രവർത്തനലാഭം. ടിക്കറ്റേതര വരുമാനം കൂടി ഉള്‍പ്പെടുത്തിയാല്‍ ലാഭശതമാനം കൂടും.

ദക്ഷിണമേഖലയാണ് ലാഭശതമാനത്തില്‍ മുന്നില്‍. 7.6 ശതമാനം (2.67 കോടി രൂപ). മധ്യമേഖല- 2.6 (0.76 കോടി രൂപ), ഉത്തരമേഖല -2.7 (0.63 കോടി രൂപ). 70 യൂണിറ്റുകള്‍ ലാഭത്തിലും 23 യൂണിറ്റുകള്‍ നഷ്ടത്തിലുമാണ്.

19 യൂണിറ്റുകള്‍ നഷ്ടത്തില്‍നിന്ന് ലാഭത്തിലേക്കെത്തി. ലാഭത്തില്‍ പോയിരുന്ന ചെങ്ങന്നൂർ യൂണിറ്റ് നഷ്ടത്തിലേക്കു പോയെന്നും റിപ്പോർട്ടില്‍ പറയുന്നു.

പ്രവർത്തനം മെച്ചപ്പെടുത്തിനഷ്ടം കുറച്ചവയുടെ പട്ടികയില്‍ 18 യൂണിറ്റുകള്‍ ഇടംപിടിച്ചു. കൊടുങ്ങല്ലൂർ യൂണിറ്റ് കഴിഞ്ഞ മാസത്തെക്കാള്‍ പ്രവർത്തനനഷ്ടം കൂടിയവയുടെ പട്ടികയിലായി.

പൂവാർ(0.3), വെള്ളറട(0.6), കാട്ടാക്കട(0.8), സിറ്റി(0.8), കണിയാപുരം(0.5), പത്തനംതിട്ട(1.0) എന്നീ യൂണിറ്റുകളാണ് പ്രവർത്തനലാഭം കുറഞ്ഞത്.
നഷ്ടത്തില്‍നിന്ന് ലാഭത്തിലായ യൂണിറ്റുകള്‍

  • ചാലക്കുടി
  • മാവേലിക്കര
  • പൊന്നാനി
  • തൊട്ടില്‍പാലം
  • ചിറ്റൂർ
  • എറണാകുളം
  • തിരുവനന്തപുരം സെൻട്രല്‍
  • കൂത്താട്ടുകളം
  • വടക്കാഞ്ചേരി
  • കായംകുളം
  • കോട്ടയം
  • ആലപ്പുഴ
  • കാസർകോട്
  • വൈക്കം
  • ചങ്ങനാശ്ശേരി
  • താമരശ്ശേരി
  • റാന്നി
  • മല്ലപ്പള്ളി

X
Top