കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ബസിലെ പരസ്യം: കെഎസ്ആർടിസി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കെഎസ്ആർടിസി ബസുകളെ പരസ്യം കൊണ്ടു പൊതിയാനാകില്ലെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചു. പരസ്യം വിലക്കിയ ഹൈക്കോടതി നടപടി വൻ വരുമാന നഷ്ടമുണ്ടാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് ഹർജി.

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളിലെ നിയമലംഘനങ്ങൾ സംബന്ധിച്ച ഹർജികൾ പരിഗണിക്കവേ കഴിഞ്ഞ ഒക്ടോബർ 20നാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.

ഏകീകൃത കളർ കോഡ് പാലിക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പരസ്യം നൽകാൻ അനുവദിക്കണമെന്നാണ് കെഎസ്ആർടിസി ആവശ്യപ്പെടുന്നത്. കോവിഡ് കാലത്തിന് ശേഷം കെഎസ്ആർടിസിയുടെ പ്രധാന വരുമാന മാർഗമായിരുന്നു പരസ്യങ്ങൾ.

വരുമാന നഷ്ടമുണ്ടാക്കുന്നതാണ് ഉത്തരവെന്നും പരസ്യം നിർത്തലാക്കുന്നതു വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഹർജിയിലുണ്ട്.

X
Top