തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യില്‍ മാസം ആദ്യംതന്നെ ശമ്പളം നല്‍കാനുള്ള നടപടി ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കെ.എസ്.ആർ.ടി.സി.യുടെ എ.സി. പ്രീമിയം സൂപ്പർഫാസ്റ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ശമ്പളം മാസം ആദ്യം ലഭിക്കുക എന്നത് ജീവനക്കാരുടെ ആഗ്രഹമാണ്. അതിനും അടുത്തു തന്നെ ഇടയാക്കും’ മുഖ്യമന്ത്രി വ്യക്തമാക്കി.
നല്ല ഭാവിയിലേക്ക് കെ.എസ്.ആർ.ടി.സി. കുതിക്കുകയാണ്. കടുത്ത പ്രതിസന്ധി നേരിട്ട സ്ഥാപനമാണ്. രക്ഷിക്കാൻ കാര്യമായ ഇടപെടലാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. – മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.ബി.ഗണേഷ്കുമാർ അധ്യക്ഷനായി. 15 മാസമായി രണ്ട് തവണയായി ശമ്പളം നല്‍കിയിരുന്നത് ഒഴിവാക്കി ഒറ്റത്തവണയായി ശമ്പളം കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത ഘട്ടത്തില്‍ മാസം ഒന്നിനോ രണ്ടിനോ ശമ്പളം നല്‍കും. ഡ്രൈവർ ഉറങ്ങാൻ തുടങ്ങിയാലോ, മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാലോ കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിക്കുന്ന ക്രമീകരണം ബസിലുണ്ട്.
രണ്ടു ദിവസത്തിനുള്ളില്‍ സെപ്റ്റംബറിലെ ശമ്ബളം നല്‍കും. മെക്കാനിക്കല്‍ ജീവനക്കാർക്കും ഇൻസെന്റീവ് നല്‍കുന്നത് പരിഗണനയിലുണ്ട്- മന്ത്രി പറഞ്ഞു.
10 ബസുകളാണ് ആദ്യഘട്ടത്തില്‍ ഇറങ്ങിയത്. മികച്ച വരുമാനം നേടിയ യൂണിറ്റുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.
കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എ., കെ.എസ്.ആർ.ടി.സി. സി.എം.ഡി. പി.എസ്.പ്രമോജ് ശങ്കർ, കോർപ്പറേഷൻ കൗണ്‍സിലർ കെ.ജി.കുമാരൻ എന്നിവർ സംസാരിച്ചു.