പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

പെൻഷൻ മുടങ്ങുമെന്ന ആശങ്കയിൽ കെഎസ്ആർടിസി

തിരുവനന്തപുരം: പെൻഷനിലും ശമ്പള വിതരണത്തിനുള്ള സർക്കാർ സഹായമായ 1000 കോടി രൂപയെക്കുറിച്ചും ബജറ്റ് പ്രഖ്യാപനത്തിൽ പരാമർശമില്ലാത്തതിൽ കെ.എസ്.ആർ.ടി.സി.യിൽ ആശങ്ക.

പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുത്തിട്ടില്ലെങ്കിലും സ്ഥാപനത്തിന് അനുവദിക്കുന്ന സാമ്പത്തിക സഹായത്തിൽ നിന്നാണ് നൽകുന്നത്. പെൻഷനുമാത്രം മാസം 80 കോടി രൂപ വേണം.

1000 കോടി രൂപയുടെ സഹായധനം പ്രഖ്യാപിക്കുകയും മാസം തോറും ഗഡുക്കളായി കൈമാറുകയുമാണ് പതിവ്. തികയാതെ വരുമ്പോൾ വായ്പയായി അധിക തുക അനുവദിക്കും. അക്കാര്യവും ബജറ്റിൽ പരാമർശിച്ചിട്ടില്ല. പുതിയ ബസുകൾ വാങ്ങാൻ 107 കോടി രൂപയും നവീകരണത്തിനും ഇ-ഗവേണൻസിനുമായി 50.7 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഇവ മറ്റൊന്നിനും ഉപയോഗിക്കാനാകില്ല.

സ്ഥാപനത്തിന്റെ പുനരുദ്ധാരണത്തിന് നൽകുന്ന തുകയിൽനിന്നും പെൻഷനും ശമ്പളവും നൽകുന്നതിനെ ധനവകുപ്പും എതിർക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനത്തിന് ഇത്തരം സഹായം തുടരാൻ കഴിയില്ലെന്നും പുതിയ ബസുകൾ നിരത്തിലിറക്കി വരുമാനം വർധിപ്പിച്ച് സ്വയംപര്യാപ്തമാകാനാണ് ധനവകുപ്പ് നിർദേശിക്കുന്നത്.

ധനാഭ്യർഥന ചർച്ചയിൽ സർക്കാർ കൂടുതൽ തുക വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി. സർക്കാർ വായ്പയാണ് മറ്റൊരു പ്രതീക്ഷ. വായ്പയായി 1200 കോടി രൂപവരെ മുൻവർഷങ്ങളിൽ അനുവദിച്ചിട്ടുണ്ട്.

2021-22-ൽ 2037 കോടിയും, 2023-24 ൽ 2065.56 കോടി രൂപയും സർക്കാർ നൽകിയിരുന്നു. 2016-ന് ശേഷം 11,787.8 കോടി രൂപയാണ് സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് നൽകിയത്.

ഇത്രയും വലിയ സാമ്പത്തികസഹായം നൽകിയിട്ടും സ്ഥാപനം കടക്കെണിയിൽ നിന്നും കരകയറാത്തത് ഗുരുതരവീഴ്ചയായാണ് ധനവകുപ്പ് കാണുന്നത്.

X
Top