കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

ശമ്പളം ഗഡുക്കളായി വാങ്ങാൻ കെഎസ്ആർടിസി ജീവനക്കാർ തയ്യാർ

തിരുവനന്തപുരം: തൊഴിലാളിസംഘടനകളുടെ എതിർപ്പ് അവഗണിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ ശമ്പളം ഗഡുക്കളായി വാങ്ങിത്തുടങ്ങി. ശമ്പളം ഒരുമിച്ച് മതിയെന്നുള്ളവർ രേഖാമൂലം എഴുതിനൽകണമെന്ന നിർദേശം മാനേജ്‌മെന്റ് മുന്നോട്ടുവെച്ചെങ്കിലും 25,000 ജീവനക്കാരിൽ ആരും തയ്യാറായില്ല.

ഫെബ്രുവരിയിലെ ശമ്പളത്തിന്റെ ആദ്യഗഡുവായി 33.5 കോടി രൂപ വിതരണം ചെയ്തു. ഗഡുക്കളായി നൽകുന്നതിനെ എതിർത്തിരുന്ന സംഘടനകൾ ഇതോടെ ഇനിയെന്ത് സമരരീതി സ്വീകരിക്കണം എന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്.

കരാറിലില്ലാത്ത വ്യവസ്ഥയായതിനാൽ അംഗീകരിക്കാനാകില്ലെന്നായിരുന്നു സംഘടനകളുടെ നിലപാട്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്തിമവിധി ഉണ്ടായിട്ടില്ല.

സർക്കാർ സഹായമായി ലഭിച്ച 30 കോടിയും കൈവശമുണ്ടായിരുന്ന മൂന്നരക്കോടി രൂപയുമാണ് ആദ്യഗഡു ശമ്പളമായി നൽകിയത്. രണ്ടാംഗഡുവായി 50 കോടി രൂപയോളംവേണം. സർക്കാർ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ്.

മാസംതോറും 50 കോടിരൂപയാണ് സർക്കാർ നൽകുന്നത്. ജനുവരിയിലെ 20 കോടിയും ഫെബ്രുവരിയിലെ 50 കോടിയും കിട്ടാനുണ്ട്.

സ്ഥാപനത്തിന്റെ സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് ധാരണയുള്ളതുകൊണ്ടാണ് നിസ്സഹായാവസ്ഥയിൽ ശമ്പളം ഗഡുക്കളായി സ്വീകരിക്കാൻ ജീവനക്കാർ തയ്യാറായത്.

ഭൂരിഭാഗംപേർക്കും മാസാദ്യം വായ്പത്തിരിച്ചടവും മറ്റു ബാധ്യതകളുമുണ്ട്. ഇത് മുടങ്ങാതിരിക്കാൻ ആദ്യഗഡു ശമ്പളം സഹായിക്കുമെന്നാണ് പ്രതീക്ഷ. ആദ്യം പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും ജീവനക്കാരുടെ പിന്തുണയില്ലെന്ന് കണ്ടതോടെ ഗഡുക്കളായുള്ള ശമ്പളം തിരസ്കരിക്കാൻ ജീവനക്കാരെ നിർബന്ധിക്കാൻ കഴിയാത്ത അവസ്ഥയിൽ സംഘടനകളുമെത്തി.

ഇതോടെ മാനേജ്‌മെന്റും സർക്കാരും ഉദ്ദേശിച്ച വഴിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.
വേനലവധിക്കാലമായതിനാൽ പൊതുവേ വരുമാനം കുറയുന്ന മാസങ്ങളാണ് മുന്നിലുള്ളത്.

മാസവരുമാനം 190 കോടിയിൽനിന്ന്‌ താഴും. പ്രതിസന്ധി രൂക്ഷമാകും. സിംഗിൾഡ്യൂട്ടി ഉൾപ്പെടെ സർക്കാർ നിർദേശിച്ച സാമ്പത്തിക പരിഷ്കാരങ്ങൾ പൂർണമായും നടപ്പാക്കിയില്ലെങ്കിൽ തുടർന്നും സഹായധനം നൽകാൻ കഴില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.

X
Top