കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

കെഎസ്ആർടിസിയിൽ ശമ്പളവിതരണം ഇന്ന്

കൊല്ലം: കെ.എസ്.ആർ.ടി.സി.യിൽ നവംബറിലെ ശമ്പളം ഇന്ന് വിതരണം ചെയ്യും. ശനിയാഴ്ച സർക്കാർ അനുവദിച്ച 50 കോടി രൂപ ശമ്പളം നൽകാൻ വിനിയോഗിക്കും. 30 കോടിയാണ് ധനവകുപ്പ് ശമ്പള വിതരണത്തിനായി ആദ്യം അനുവദിച്ചത്. ഈ തുക തികയുമായിരുന്നില്ല.

ഗതാഗതമന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ ഇക്കാര്യം ധരിപ്പിച്ചതിനെത്തുടർന്ന് 20 കോടികൂടി അധികമായി അനുവദിച്ചു. തുടർ നടപടികൾ പൂർത്തിയാക്കി ഇന്ന് ശമ്പളം നൽകാനാണ് മാനേജ്‌മെന്റിന്റെ നീക്കം.

നവംബറിലെ വരുമാനമായ 206 കോടിയിൽനിന്ന്‌ 100 കോടി രൂപ ഡീസലിനായി മാറ്റി. 4.68 കോടി രൂപ ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള അലവൻസ് വിതരണത്തിനായി മാറ്റിവെച്ചു. മറ്റ് ആനുകൂല്യങ്ങൾക്കായും തുക മാറ്റി.

കോർപ്പറേഷന്റെ വരുമാനത്തിൽ 50 ശതമാനം തുക ഡീസലിനായി മാറ്റിവെക്കേണ്ടിവരുന്നുണ്ട്. 1.50 കോടിയോളം രൂപ പ്രതിദിനം ബാങ്കുകളിൽ തിരിച്ചടവിനായും മാറ്റുന്നു. ഇൻഷുറൻസ്‌, വാഹനാപകട നഷ്ടപരിഹാരക്കേസുകൾ എന്നിവയ്ക്കുള്ള തുക നൽകിയതും കഴിഞ്ഞമാസത്തെ വരുമാനത്തിൽ നിന്നാണ്‌.

കോവിഡ് കാലത്ത് ഓടിക്കാതിരുന്ന ബസ്സുകൾ അറ്റകുറ്റപ്പണി നടത്തി, നിരത്തിലിറക്കാൻ 10 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. ഇപ്പോൾ കോർപ്പറേഷന്റെ തനതുഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ബസ്സുകളുടെ തകരാർ പരിഹരിച്ച് ഉപയോഗക്ഷമമാക്കുകയാണ്.

150 ബസ്സുകൾ അടുത്ത ദിവസങ്ങളിൽത്തന്നെ ഫിറ്റ്‌നെസ് പരിശോധനയ്ക്കായി ഒരുങ്ങുന്നുണ്ട്. ഇതിനുവേണ്ട പണവും വരുമാനത്തിൽ നിന്നുതന്നെ ഉപയോഗിക്കുകയായിരുന്നു. 1300 ബസ്സുകളാണ് ഇപ്പോൾ കട്ടപ്പുറത്തുള്ളത്. അവയിൽ 748 എണ്ണം അറ്റകുറ്റപ്പണി നടത്തിയാൽ ഓടിക്കാനാകും.

സ്പെയർ പാർട്സിനുള്ള ചെലവടക്കം 30 കോടിയോളം രൂപയാണ് ഇതിനു കണക്കാക്കുന്നത്. നവംബറിലെ കളക്‌ഷനിൽ നിന്നുള്ള തുകയും ബസ്സുകൾ നന്നാക്കുന്നതിനായി മാറ്റി.

ബസ്സുകൾ നന്നാക്കി, ദിവസ വേതനാടിസ്ഥാനത്തിൽ പുതുതായി നിയമിക്കപ്പെട്ട ജീവനക്കാരെക്കൊണ്ട് ഓടിക്കാനാണ് ആലോചന.

ഇതുവഴി വരുമാനം കൂട്ടാനും പ്രതിസന്ധി പരിഹരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

X
Top