Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കെഎസ്ആർടിസി ‘ട്രാവല്‍ ടു ടെക്നോളജി’ യാത്രകള്‍ തുടങ്ങി

പാലക്കാട്: സ്കൂള്‍-കോളേജ് വിദ്യാർഥികള്‍ക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ വിനോദ വിജ്ഞാനയാത്ര ‘ട്രാവല്‍ ടു ടെക്നോളജിയുടെ’ ഭാഗമായി പാലക്കാട്ടുനിന്നുള്ള യാത്രകള്‍ തുടങ്ങി. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്‍ ആണ് ട്രാവല്‍ ടു ടെക്നോളജി യാത്രകളും നടത്തുന്നത്.

ജില്ലയില്‍നിന്നുള്ള ആദ്യയാത്രയില്‍ പെരുവെമ്പ് ഗവ. ജൂനിയർ ബേസിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് പങ്കെടുത്തത്. ചാവക്കാട് മറൈൻ അക്വേറിയം, തൃശ്ശൂർ മൃഗശാല എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ചിറ്റൂർ ഡിപ്പോ ബജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിച്ചത്.

ട്രാവല്‍ ടു ടെക്നോളജിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യയാത്ര നടത്തിയത് മലപ്പുറം ജില്ലയാണ്. പാലക്കാടാണ് രണ്ടാമത്തെ യാത്ര നടത്തിയത്.

വിദ്യാർഥികള്‍ക്ക് സാങ്കേതിക വ്യാവസായിക മേഖലയിലെ പ്രവർത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനാണ് വിനോദ വിജ്ഞാന യാത്ര ‘ട്രാവല്‍ ടു ടെക്നോളജി’ ഒരുക്കിയത്. വ്യാവസായിക, സാങ്കേതിക മേഖലകളെ കൂടുതല്‍ അറിയുകയും വളരുന്ന സമ്ബദ് വ്യവസ്ഥയ്ക്ക് അനിവാര്യമായ മേഖലകളെക്കുറിച്ച്‌ വിദ്യാർഥികളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

135-ലധികം പാക്കേജുകള്‍
ഐ.എസ്.ആർ.ഒ, കെ.എസ്.ആർ.ടി.സി. റീജണല്‍ വർക്ഷോപ്പുകള്‍, യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ആൻഡ് ഇൻഡസ്ട്രീസ്, കയർ മ്യൂസിയം, മില്‍മ പ്ലാന്റ് തുടങ്ങി കേരളത്തിലെ വിവിധ യൂണിറ്റുകളില്‍നിന്നുള്ള 135-ലധികം പാക്കേജുകളാണ് കെ.എസ്.ആർ.ടി.സി ‘ട്രാവല്‍ ടു ടെക്നോളജി’ യാത്രാപാക്കേജില്‍ ഉള്‍പ്പെടുത്തിയത്.

സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഒരുദിവസം ഭക്ഷണമുള്‍പ്പെടെ വ്യവസായ സ്ഥാപനങ്ങള്‍ സന്ദർശിക്കുന്നതിന് 500 രൂപയില്‍ത്താഴെയായിരിക്കും ചാർജ്.

രാവിലെ പുറപ്പെട്ട് വൈകീട്ട് തിരികെയെത്തുന്ന രീതിയിലാണ് ക്രമീകരണം. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച്‌ വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും.

യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി ബജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ വിളിക്കാം.

X
Top