ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വീണ്ടും 305 മിനി ബസ് വാങ്ങാന്‍ കെഎസ്ആര്‍ടിസി

പത്തനംതിട്ട: മുമ്പൊരിക്കൽ മിനി ബസുകൾ വാങ്ങി കൈപൊള്ളിയ കെ.എസ്.ആർ.ടി.സി. വീണ്ടും പുതിയ മിനി ബസുകൾക്കായി ടെൻഡർ കൊടുത്തു.

യാത്രാദുരിതമുള്ള ഗ്രാമീണറൂട്ടുകളിൽ സർവീസ് നടത്താനായി രണ്ട് വാതിലുള്ള 305 മിനി ബസുകളാണ് വാങ്ങുന്നത്. ടാറ്റ, അശോക് ലൈലാൻഡ്, ഐഷർ എന്നീ മൂന്നു കമ്പനികൾക്കാണ് ടെൻഡർ കൊടുത്തിരിക്കുന്നത്. ഒക്ടോബറിൽ ബസുകൾ എത്തും.

2001ൽ മിനി ബസുകൾ വാങ്ങിയപ്പോൾ ബസുകളുടെ പരിപാലനച്ചെലവ് കോർപ്പറേഷന് ബാധ്യതയായി മാറിയിരുന്നു. സ്പെയർ പാർട്സ് കിട്ടാതെ വന്നതാണ് പ്രതിസന്ധിയായത്.

എട്ടുവർഷം കഴിഞ്ഞപ്പോൾ ബസ്സുകൾ പിൻവലിച്ചു. ആ ബസുകളെല്ലാം പൊളിച്ചുമാറ്റുകയായിരുന്നു. കൂടുതൽ മൈലേജ് കിട്ടുമെന്നതിനാൽ ഡീസൽ ചെലവ് കുറവാണെന്നതാണ് മിനി ബസുകളുടെ മേന്മ.

അതേസമയം, ഇത് പലവിധത്തിലും നഷ്ടത്തിനിടയാക്കുമെന്നാണ് മുമ്പത്തെ അനുഭവം. വേണ്ടത്ര പഠനം നടത്താതെയാണ് വീണ്ടും മിനി ബസുകൾ വാങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. 33 സീറ്റുള്ള ബസുകളാണ് ടാറ്റയിൽ നിന്ന് വാങ്ങുന്നത്.

അശോക് ലൈലാൻഡിൽ നിന്ന് 36 സീറ്റുള്ള ബസും ഐഷറിൽ നിന്ന് 28 സീറ്റുള്ള ബസുമാണ് വാങ്ങുന്നത്. നിലവിലുള്ള റൂട്ടുകളിലും പുതിയ റൂട്ടുകളിലും ബസ് ഓടിക്കും.

പഞ്ചായത്തുകളിൽ വലിയ ബസുകൾക്ക് ഓടാൻ കഴിയാത്തയിടങ്ങൾക്കാണ് മുൻഗണന. ഇത്തരം റൂട്ടുകൾ കണ്ടെത്താൻ ഡിപ്പോകൾക്ക് നിർദ്ദേശമുണ്ട്. നിലവിൽ ഉയർന്ന ക്ലാസിൽ നിന്ന് തരം മാറ്റിയ ബസുകളാണ് ഓർഡിനറി സർവീസുകളായി ഓടിക്കുന്നത്. ഡീസൽ ചെലവേറിയ ഇവ മിനി ബസ് വരുന്നതോടെ മാറ്റും.

കെ.എസ്.ആർ.ടി.സി. മിനി ബസ് വാങ്ങാൻ ടെൻഡർ വിളിച്ചത് ബന്ധപ്പെട്ട സമിതിയുടെ പഠനം പൂർത്തിയാക്കാതെയാണെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. അംഗീകൃത തൊഴിലാളി സംഘടനകൾ ഉൾപ്പെടെ എതിർക്കുന്നുണ്ടെങ്കിലും മിനി ബസ് വാങ്ങലുമായി മാനേജ്മെന്റ് മുന്നോട്ടുപോകുകയാണ്.

2001ൽ ഇതേരീതിയിൽ മിനി ബസുകൾ വാങ്ങിയപ്പോൾ അറ്റകുറ്റപ്പണി കൂടിയ ബസുകളുടെ പരിപാലനച്ചെലവ് വൻ ബാധ്യതയായി മാറിയിരുന്നു. എട്ടുവർഷത്തിനുള്ളിൽ ബസുകൾ ഉപേക്ഷിക്കേണ്ടിവന്നു.

ചെറിയ ബസുകൾ കെ.എസ്.ആർ.ടി.സി.യുടെ ഉപയോഗത്തിന് ചേർന്നതല്ലെന്ന റിപ്പോർട്ട് വന്നതോടെ മിനി ബസുകൾ പിൻവലിച്ചു.

ഇങ്ങനെ പരാജയപ്പെട്ട പദ്ധതിയുമായി വർഷങ്ങൾക്കു ശേഷം വീണ്ടുമെത്തുന്നുവെന്നാണ് വിമർശനം. പൊതുവിപണിയിൽ സ്വീകാര്യത നേടാത്ത ചില കമ്പനികളുടെ ബസ് മോഡലുകളോടാണ് കെ.എസ്.ആർ.ടി.സിക്ക് താത്പര്യമെന്നും ആരോപണമുണ്ട്.

X
Top