Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കെഎസ്ആര്‍ടിസിയില്‍ ജനുവരിമുതല്‍ ഒന്നാംതീയതി ശമ്പളം

കൊല്ലം: കെ.എസ്.ആർ.ടി.സി.യില്‍ ജീവനക്കാരുടെ ശമ്പളം എല്ലാമാസവും ഒന്നാംതീയതി ലഭ്യമാകാൻ വഴിതെളിഞ്ഞു. 2025 ജനുവരി ഒന്നുമുതല്‍ മറ്റു സർക്കാർ ജീവനക്കാരെപ്പോലെ ഒന്നാംതീയതിതന്നെ ശമ്പളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍.

ബാങ്ക് കണ്‍സോർഷ്യത്തില്‍നിന്ന് കേരള ട്രാൻസ്പോർട്ട് ഡിവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനെ (കെ.ടി.ഡി.എഫ്.സി.) ഒഴിവാക്കി പകരം കേരള ബാങ്കിനെ ഉള്‍പ്പെടുത്തിയതോടെയാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്.

ശമ്ബളവിതരണത്തിനുള്ള തുകയ്ക്കായി 150 കോടി രൂപവരെ കേരള ബാങ്ക് കെ.എസ്.ആർ.ടി സി.ക്ക് വായ്പ നല്‍കും. കൂടാതെ ഒരു മാസത്തേക്ക് ശമ്പളത്തിനായി വേണ്ടിവരുന്ന തുകയായ 80 കോടി രൂപ ഓവർഡ്രാഫ്റ്റായും നല്‍കും.

ശമ്ബളം കൃത്യമായി നല്‍കിയശേഷം വരുന്ന തിരിച്ചടവിന് രണ്ടു ഘട്ടമായി സർക്കാർ നല്‍കുന്ന 50 കോടി രൂപയും കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കുന്ന മറ്റ് വരുമാനവും ഉപയോഗിക്കും.

ഇതുസംബന്ധിച്ച്‌ അടുത്തിടെ സി.എം.ഡി., കേരള ബാങ്ക് അധികൃതർ, ബാങ്ക് കണ്‍സോർഷ്യം പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച്‌ മന്ത്രി കെ.ബി.ഗണേഷ്കുമാർ വിളിച്ചുചേർത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

എസ്.ബി.ഐ., പി.എൻ.ബി., കനറാ ബാങ്ക് തുടങ്ങിയവ ഉള്‍പ്പെട്ട ബാങ്ക് കണ്‍സോർഷ്യത്തില്‍ കേരള ബാങ്കിനെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള രജിസ്ട്രേഷനും മുദ്രപ്പത്രചെലവുകള്‍ക്കായി 9.62 കോടി രൂപ സർക്കാർ ഒഴിവാക്കിനല്‍കിയിരുന്നു.

ഇതോടെ നടപടിക്രമങ്ങള്‍ വേഗത്തിലായി. കേരള ബാങ്കിനുള്ള നബാർഡിന്റെ അനുമതിമാത്രമാണ് ഇനി അവശേഷിക്കുന്നത്. അതുകൂടി ലഭിച്ചാല്‍ ഡിസംബർ രണ്ടാംവാരംതന്നെ ബാങ്ക് കണ്‍സോർഷ്യത്തില്‍ കേരള ബാങ്ക് ഉള്‍പ്പെടും.

ശബരിമല സീസണ്‍ അവസാനിക്കുന്ന ജനുവരി രണ്ടാംവാരത്തിനുശേഷം അംഗീകൃത യൂണിയനുകളെ നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധന നടക്കുമെന്നതിനാല്‍ ഭരണകക്ഷി യൂണിയനുകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

ഹിതപരിശോധനയില്‍ ഇത് മുഖ്യ പ്രചാരണവിഷയമാകാനും സാധ്യതയേറി.

X
Top