കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ദുബായ് ആരോഗ്യവകുപ്പിന്‍റെ എന്‍എബിഐഡിഎച്ച് അംഗീകാരം നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ‘മെറ്റനോവ’

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പായ മെറ്റനോവ ദുബായ് സര്‍ക്കാരിന്‍റെ ആരോഗ്യവകുപ്പിന്‍റെ എന്‍എബിഐഡിഎച് (നാഷണല്‍ ബാക്ക്ബോണ്‍ ഫോര്‍ ഇന്‍റഗ്രേറ്റഡ് ദുബായ് ഹെല്‍ത്ത്)അംഗീകാരം നേടി.

ഓട്ടിസം, പഠനവൈകല്യങ്ങള്‍, ഭാഷാ-സംസാര പ്രശ്നം, എഡിഎച്ഡി എന്നിവയുടെ ചികിത്സാരീതിലാണ് ഈ സ്റ്റാര്‍ട്ടപ്പിന്‍റെ പ്രവര്‍ത്തനം. ഈ മേഖലയില്‍ ഇന്ത്യയില്‍ നിന്ന് എന്‍എബിഐഡിഎച് അംഗീകാരം നേടുന്ന ആദ്യ സ്റ്റാര്‍ട്ടപ്പാണ് മെറ്റനോവ.

സ്വന്തം അനുഭവത്തില്‍ നിന്നാണ് ഈ മേഖലയില്‍ മെറ്റനോവ എന്ന ആശയമുണ്ടായതെന്ന് സിഇഒ വിബിന്‍ വര്‍ഗീസ് പറഞ്ഞു. ചെറിയ ക്ലാസ്സുകളില്‍ താന്‍ പറയുന്നത് അദ്ധ്യാപകര്‍ക്കോ, അദ്ധ്യാപകര്‍ പറയുന്നത് തനിക്കോ പൂര്‍ണമായും മനസ്സിലായിരുന്നില്ല.

ഈ ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് പില്‍ക്കാലത്തു ഇങ്ങനെ ഒരു ആശയത്തിലേയ്ക്ക് എത്തിച്ചേര്‍ന്നത്. ശൈശവാവസ്ഥയില്‍ തന്നെ ഈ രോഗം തിരിച്ചറിയാന്‍ സാധിച്ചാല്‍ ചികിത്സയും അനുബന്ധ തെറാപ്പികളും വളരെ എളുപ്പമാകും.

ക്ലിനിക്കുകളെ സംബന്ധിച്ച് പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും ക്രയശേഷി കൂട്ടാനും മെറ്റനോവയുടെ സേവനം സഹായിക്കുന്നു. മെച്ചപ്പെട്ട രീതിയില്‍്അപ്പോയിന്‍റ്മന്‍റ് നടത്താനും ഇത് സാധിക്കും.

X
Top