രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സംരംഭകയ്ക്ക് അന്താരാഷ്ട്ര വനിതാസംരംഭക പുരസ്ക്കാരം

കൊച്ചി: ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങള്‍ ആധാരമാക്കി ജൂനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍ ഹോങ്കോങ് ആഗോളതലത്തില്‍ നല്‍കുന്ന ലോകവനിതാ സംരംഭക പുരസ്ക്കാരം നീലേശ്വരം സ്വദേശിനി സംഗീത അഭയന് ലഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 225ല്‍പരം വനിതകളില്‍ നിന്നാണ് ഓണ്‍ലൈന്‍ കൈത്തറി-കരകൗശല സ്റ്റാര്‍ട്ടപ്പായ ഈവ്വേള്‍ഡ്ഡോട്കോം സ്ഥാപകയും സിഇഒയുമായ സംഗീതയെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്.

പുരസ്ക്കാര നിര്‍ണയത്തിന്‍റെ വിവിധഘട്ടങ്ങളിലായി നടന്ന സെഷനുകള്‍, പിച്ചിംഗ്, അഭിമുഖം എന്നിവയില്‍ സംഗീത മുന്‍തൂക്കം നേടി. ഗ്രാമീണമേഖലയില്‍ സാമൂഹികമായമാറ്റങ്ങളും സുസ്ഥിരവരുമാനവും സൃഷ്ട്ടിക്കുന്ന വനിതാസംരംഭകര്‍ക്ക് ആഗോളതലത്തില്‍ നല്‍കുന്ന പുരസ്ക്കാരത്തിനാണ് സംഗീതയുടെ സ്റ്റാര്‍ട്ടപ്പ് തിരഞ്ഞെടുക്കപ്പെട്ടത്.

സംഗീത അഭയൻ

യുഎന്നിന്‍റെ സുപ്രധാന ലക്ഷ്യങ്ങളായ കാലാവസ്ഥവ്യതിയാനവും സുസ്ഥിരഉത്പന്ന വികസനവും കൂടി ഉന്നം വയ്ക്കുന്നതിനാല്‍ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മുന്‍നിരയിലെത്തി. ഓഗസ്റ്റ് ഏഴിന് ഹോങ്കോങ്ങില്‍വെച്ച് ഓണ്‍ലൈന്‍ ആയി പുരസ്ക്കാര വിതരണം ചെയ്തു.

കണ്ണൂരിലെ കെഎസ് യുഎം ഇന്‍ക്യൂബേഷന്‍ സെന്‍റര്‍ ആയ മൈസോണില്‍ പ്രവര്‍ത്തിക്കുന്ന ഈവിന് കേരളാ സ്റ്റാര്‍ട്ടപ്പ്മിഷന്‍റെ സ്കെയിലപ്പ് ഗ്രാന്‍റ്, സീഡ്ഫണ്ട് എന്നിവ ലഭിച്ചിട്ടുണ്ട്. കേരളത്തിലും പുറത്തുമുള്ള ഗ്രാമീണമേഖലകളിലെ പരമ്പരാഗത കൈത്തറിത്തൊഴിലാളികള്‍, കരകൗശലവിദഗ്ധര്‍ എന്നിവരെ ശാക്തീകരിക്കുകയും ഇവരുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്പന നടത്തുകയും ചെയ്യുകയാണ് സംഗീതയുടെ സോഷ്യല്‍സ്റ്റാര്‍ട്ടപ്പ്.

X
Top