Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഭൂഷണ്‍സ് ജൂനിയറില്‍ 1.11 കോടിയുടെ നിക്ഷേപ സമാഹരണം

കൊച്ചി: കുട്ടികള്‍ക്കുള്ള ഉല്ലാസക്കഥകളും റോബോട്ടിക് കളിപ്പാട്ടങ്ങളും വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പായ ഭൂഷണ്‍സ് ജൂനിയര്‍ 1.11 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്തി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ സ്റ്റാര്‍ട്ടപ്പ്, ടെക്-ടെയിന്‍മെന്‍റ് എന്ന പുതിയ വിഭാഗത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.

കുട്ടികള്‍ക്കായി ടെക്നോളജിയും എന്‍റര്‍ടെയിന്‍മെന്‍റും സമന്വയിപ്പിച്ചാണ് ടെക്-ടെയിന്‍മന്‍റ് എന്ന വിഭാഗം ഭൂഷണ്‍സ് ജൂനിയര്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിര്‍മ്മിത ബുദ്ധി, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് എന്നിവയുടെ സഹായത്തോടെയാണ് ആനിമേഷന്‍ പരമ്പരകള്‍, ഗെയിമിംഗ് ഉത്പന്നങ്ങള്‍ എന്നിവ വികസിപ്പിച്ചെടുത്തിയിരിക്കുന്നത്.

2026 ആകുമ്പോഴേക്കും കുട്ടികളുടെ വിനോദ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രാന്‍ഡായി മാറുകയെന്നതാണ് ലക്ഷ്യമെന്ന് കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ ശരത് ഭൂഷണ്‍ പറഞ്ഞു.

ഇന്ത്യയിലെ കുട്ടികള്‍ക്ക് ആവശ്യമായ തനത് വിനോദോപാധികള്‍ ടെലിവിഷനിലോ ഇന്‍റര്‍നെറ്റിലോ ഇല്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു സംരംഭത്തെക്കുറിച്ചാലോചിക്കാനുള്ള കാരണമെന്ന് ശരത് ഭൂഷണ്‍ പറഞ്ഞു.

ഇന്ത്യന്‍ കുട്ടികള്‍ക്ക് സുപരിചിതമായ കഥാപാത്രങ്ങളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അവരിലേക്കെത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ശരത് ഭൂഷണ്‍ പറഞ്ഞു.

സുഹൃത്തായ ജോസഫ് പാനിക്കുളവുമായി ചേര്‍ന്നാണ് അദ്ദേഹം ഈ സംരംഭം ആരംഭിച്ചത്. ഇന്ത്യയിലെ കുട്ടികളെ മാത്രമല്ല, ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ വിനോദോപാധികള്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

X
Top