സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

കുടുംബശ്രീയ്ക്ക് സ്വന്തമായി റേഡിയോ വരുന്നു

കേരളത്തിൽ കുടുംബശ്രീയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി റേഡിയോശ്രീ ഓൺലൈൻ റേഡിയോയ്ക്ക് തുടക്കമായി.

കുടുംബശ്രീ മുഖേനെ നടത്തുന്ന സ്ത്രീശാക്തീകരണ – ദാരിദ്രാ നിർമാർജ്ജന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങളും അറിവുകളും പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് റേഡിയോശ്രീ വഴി കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്.

കുടുംബശ്രീ ദിനമായ മെയ് 17നു മുഖ്യമന്ത്രി പിണറായി വിജയൻ റേഡിയോ ശ്രീ ആപ്പ് ഓദ്യോഗികമായി പുറത്തിറക്കുമെന്ന് റേഡിയോ ശ്രീ യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

കുടുംബശ്രീയുടെ ഈ റേഡിയോ 24 മണിക്കൂറും തുടർച്ചയായി പ്രക്ഷേപണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 7 മണി മുതൽ വൈകിട്ട് 3 വരെയാണ് ആദ്യ ഷെഡ്യുളായി തിരഞ്ഞെടുത്തിരിക്കുന്നത്.

3 മണിയ്ക്ക് ശേഷം റേഡിയോശ്രീയിൽ രണ്ട് തവണ പരിപാടികളുടെ പുനഃ സംപ്രേക്ഷണം നടക്കും.

X
Top