മ്യൂച്വൽഫണ്ടിലെ മലയാളിപ്പണം റെക്കോർഡ് തകർത്ത് മുന്നോട്ട്കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്പാദ്യമില്ലെന്ന് കണ്ടെത്തൽ; നിക്ഷേപത്തിൽ പിന്നോട്ട് പോകുമ്പോഴും കടക്കെണി ഭീഷണിയാകുന്നുപണപ്പെരുപ്പം 14 മാസത്തെ ഉയരത്തിൽരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ 3.1 ശതമാനം വർദ്ധനപതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശപ്രകാരമുള്ള ഗ്രാൻ്റുകൾ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു

ബാങ്കുകളിലെ കൈവൈസി നടപടിക്രമങ്ങള്‍ ലളിതവും കാര്യക്ഷമമാക്കാൻ റിസർവ് ബാങ്ക്; പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തിലായി

മുംബൈ: ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായ കൈ.വൈ.സി നടപടിക്രമങ്ങള്‍ ലളിതവും കാര്യക്ഷമമാക്കാൻ റിസർവ് ബാങ്ക്.

ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ നവംബർ ആറ് മുതല്‍ പ്രാബല്യത്തിലായി.

നിലവില്‍ കൈ.വൈ.സി നിബന്ധനകള്‍ പാലിച്ചുള്ള അക്കൗണ്ട് ഉണ്ടെങ്കില്‍ മറ്റൊരു അക്കൗണ്ട് തുറക്കുന്നതിനോ അതേ ബാങ്കില്‍ മറ്റൊരു സേവനം പ്രയോജനപ്പെടുത്തുന്നതിനോ വീണ്ടും കൈ.വൈ.സി നല്‍കേണ്ടതില്ല എന്നതാണ് അതില്‍ പ്രധാനം. വ്യക്തിയുടെ വിവരങ്ങള്‍ ഒരിക്കല്‍ സ്ഥീരീകരിച്ചിതിനാലാണിത്.

ഉയർന്ന റിസ്ക് ഉള്ള അക്കൗണ്ടുകളില്‍ കൂടുതല്‍ നിരീക്ഷണം ഏർപ്പെടുത്താനുള്ള തീരുമാനമാണ് മറ്റൊന്ന്. പണമിടപാടുകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് നിരീക്ഷണം ബാധകമാകും. ഉയർന്ന ഇടപാടുകള്‍ നടക്കുന്ന അക്കൗണ്ടുകള്‍, ധനകാര്യ സ്ഥാപനങ്ങളുടെ ഉള്‍പ്പടെയുള്ള ബിസിനസ് അക്കൗണ്ടുകള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ വരുന്നത്.

കൈ.വൈ.സി വിവരങ്ങള്‍ യഥാസമയം പുതുക്കുന്നുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണം. അതിനായി നിലവിലെ രീതികള്‍ തുടരും.

കേന്ദ്രീകൃത സംവിധാനം വഴിയാണ് കൈ.വൈ.സി രേഖകള്‍ സൂക്ഷിക്കേണ്ടത്. അതിനായി സെൻട്രല്‍ കെവൈസി റെക്കോഡ്സ് രജിസ്ട്രി(സികെവൈസിആർ)യിലാണ് വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടത്. അതിലൂടെ തന്നെയാണ് പുതുക്കല്‍ പ്രകൃയയും നടക്കേണ്ടത്.

തനത് ഐ.ഡി വഴിയാണ് കൈ.വൈ.സി രേഖകള്‍ പരിശോധിക്കാൻ കഴിയുക. അതുകൊണ്ടുതന്നെ മാറ്റംവരാത്തിടത്തോളം കായളവിലോ മറ്റ് വെരിഫിക്കേഷൻ ആവശ്യമില്ലെങ്കിലോ ഈ രേഖകള്‍ വീണ്ടും നല്‍കേണ്ടതില്ല.

X
Top