Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വ്യവസായത്തിനു ഭൂമി: ലാൻഡ് പൂളിംഗ് ആലോചിക്കുന്നു

തിരുവനന്തപുരം: വ്യാവസായികാവശ്യങ്ങൾക്ക് ഭൂമിലഭ്യത ഉറപ്പാക്കുന്നതിനായി ലാൻഡ് പൂളിംഗ് സമ്പ്രദായം ആവിഷ്കരിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് വ്യവസായമന്ത്രി പി.രാജീവ്.
കേരളീയത്തിന്‍റെ ഭാഗമായി, നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാളിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി വിട്ടു നൽകാൻ സ്വകാര്യ വ്യക്തികൾ തയാറാണെങ്കിൽ ഭൂമി സർക്കാർ വികസിപ്പിക്കും. വികസിപ്പിച്ച ഭൂമിയുടെ പകുതി ഉടമയ്ക്കു തിരികെ നൽകുകയും ചെയ്യും.

ഇപ്രകാരം വികസിപ്പിച്ചെടുക്കുന്ന സ്വകാര്യ ഭൂമി സംയോജിപ്പിച്ച് നിക്ഷേപമേഖലകൾ സൃഷ്ടിക്കും. സംസ്ഥാനത്തെ ഭൂമി ലഭ്യതയിലെ പരിമിതികൾ മറികടക്കാൻ ഇതുൾപ്പെടെ നൂതന പദ്ധതികൾക്ക് സർക്കാർ രൂപം നൽകി വരികയാണെന്നും മന്ത്രി പറഞ്ഞു.

ഇതിനകം 15 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി. ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തയാറാക്കിക്കഴിഞ്ഞു.

തദ്ദേശസ്ഥാപനങ്ങൾ ഭൂമി കണ്ടെത്തിയാൽ അവിടം വ്യവസായ പാർക്കായി വികസിപ്പിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയും വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.

X
Top