ന്യൂഡല്‍ഹി: ലാപ്‌ടോപ്പ്,പിസി തുടങ്ങിയ ഐടി ഉത്പന്നങ്ങള്‍ വിശ്വസ്ത ഇടങ്ങളില്‍ നിന്ന് മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കൂ. ഇതിനുള്ള നിയമം ഉടനടി നിലവില്‍ വരും. ”ഇറക്കുമതി മാനേജ്‌മെന്റ് സംവിധാനം” രൂപീകരിച്ച്, അതുവഴി ഇറക്കുമതി സ്രോതസ്സുകള്‍ നിരീക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
അതേസമയം നടപടി ചൈനയെ ലക്ഷ്യം വച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുകയാണ് ലക്ഷ്യം. മാത്രമല്ല സംവിധാനം, പുതിയ സപ്ലൈ ചെയ്്‌നിന്റെ സ്ഥാപനത്തിന് വഴിയൊരുക്കും. ചൈന വിശ്വസനീയ കേന്ദ്രമായി കണക്കാക്കപ്പെടുന്നില്ല എന്നതാണ് കാരണം.
ഇറക്കുമതി ചെയ്യുന്ന സ്രോതസ്സുകള്‍ നിരീക്ഷിക്കാനാണ് നീക്കം ലാപ്ടോപ്പ്, പിസി, സെര്‍വര്‍ എന്നിവയ്ക്ക് പുറമേ, 5ജി സെന്‍സറുകള്‍ പോലുള്ള പണികഴിച്ച ഐടി ഹാര്‍ഡ് വെയര്‍ ഉപകരണങ്ങളുടെ ശ്രേണിയ്ക്ക് നിയമം ബാധകമാക്കും.
ഇത്തരം ഉത്പന്നങ്ങള്‍ പ്രധാനമായും ചെനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ലാപ്ടോപ്പുകള്‍, പിസികള്‍ എന്നിവയുടെ ഇറക്കുമതിക്കായി ലൈസന്‍സിംഗ് ആവശ്യകത ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ആഴ്ചകളില്‍, കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ വ്യവസായത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പ് കാരണം, പദ്ധതി നടപ്പാക്കുന്നത് ഒക്ടോബര്‍ 31 ലേയ്ക്ക് നീട്ടി.
അതേസമം ഇറക്കുമതി മാനേജ്‌മെന്റ് സിസ്റ്റം പൂര്‍ത്തിയാകുമ്പോള്‍ ലൈസന്‍സിംഗ് ആവശ്യകത ഒഴിവാക്കാനാകും.