ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 11 നിശ്ചയിച്ചിരിക്കയാണ് ഡിവിസ് ലാബ്സ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 30 രൂപയാണ് ലാഭവിഹിതമായി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് റെക്കമന്റ് ചെയ്തിരിക്കുന്നത്. വാര്‍ഷിക ജനറല്‍ യോഗത്തിന്റെ അനുമതിയ്ക്ക് വിധേയമായി ലാഭവിഹിത വിതരണം നടത്തും.
കമ്പനി ഓഹരി നിലവില്‍ 3589.05 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 3976.70 രൂപ. താഴ്ച 2730 രൂപ.
95,278 കോടി രൂപയാണ് വിപണി മൂല്യം.321 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 64 ശതമാനം കുറവാണിത്.
വരുമാനം 22.5 ശതമാനം കുറഞ്ഞ് 1951 കോടി രൂപയായി. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായം 5 ശതമാനവും വരുമാനം 14.2 ശതമാനവും ഉയര്‍ന്നു. ടോപ്പ് ലൈനിലെ ഇടിവും മോശം പ്രവര്‍ത്തന മികവുമാണ് പ്രകടനത്തെ ബാധിച്ചത്.
കോവിഡ് -19 മരുന്നായ മോള്‍നുപിരാവിറിന്റെ വില്‍പ്പന പൂജ്യമായതാണ് വരുമാന ഇടിവിന് കാരണം.മോള്‍നുപിരാവിറിന്റെ വില്‍പ്പനയില്‍ നിന്ന് കമ്പനി കഴിഞ്ഞ വര്‍ഷം 95 ദശലക്ഷം ഡോളര്‍ വരുമാനം നേടിയിരുന്നു. മെര്‍ക്കുമായുള്ള എക്സ്‌ക്ലൂസീവ് കരാര്‍ പ്രകാരമാണിത്.
എബിറ്റ 56 ശതമാനം താഴ്ന്ന് 488 കോടി രൂപയായപ്പോള്‍ ചെലവ് 1495 കോടി രൂപയില്‍ നിന്നും 1550 കോടി രൂപയായി വര്‍ദ്ധിച്ചു. മൊത്തം 2023 സാമ്പത്തികവര്‍ഷത്തില്‍ 1823 കോടി രൂപയാണ് അറ്റാദായം.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38.4 ശതമാനം ഇടിവ്. വരുമാനം 13 ശതമാനം താഴ്ന്ന് 7768 കോടി രൂപയായി.