Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

യൂറോപ്പിലെ സാന്നിധ്യം വിപുലീകരിക്കാൻ പദ്ധതിയിട്ട് ലാർസൻ ആൻഡ് ടൂബ്രോ

മുംബൈ: സാങ്കേതിക സേവന വിഭാഗവും പുനരുപയോഗ ഊർജ വിഭാഗങ്ങളും ഉൾപ്പെടെ യൂറോപ്പിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ ലാർസൻ ആൻഡ് ടൂബ്രോ ഒരുങ്ങുകയാണെന്ന് കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. യൂറോപ്പിലെ ബിസിനസ്സുകളിൽ കമ്പനിക്ക് മികച്ച അനുഭവമാണ് ഉണ്ടായതെന്നും, യൂറോപ്പിന്റെ ശക്തി വ്യാവസായിക സാങ്കേതികവിദ്യയിലും ഗവേഷണ-വികസനത്തിലുമാണെന്ന് മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ എൽ&ടി ഗ്രൂപ്പ് കോർപ്പറേറ്റ് സ്ട്രാറ്റജി ഓഫീസർ അമിത് അഗർവാൾ പറഞ്ഞു. എൽ ആൻഡ് ടിയുടെ ടെക് സേവനങ്ങൾക്ക് യൂറോപ്പുമായി ദീർഘകാല ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എയർബസ്, തേൽസ്, സ്കേൻഡർ ഇലക്ട്രിക്ക് എന്നിവയുൾപ്പെടെ യൂറോപ്പിലെ ക്ലയന്റുകൾക്ക് കമ്പനി എഞ്ചിനീയറിംഗ്, ഡിസൈൻ സേവനങ്ങൾ നൽകുന്നുണ്ട്. കൂടാതെ, ജർമ്മനിയിലും സ്വീഡനിലും കമ്പനിക്ക് എഞ്ചിനീയറിംഗ്, ഡെലിവറി കേന്ദ്രങ്ങളുണ്ട്.

പോളണ്ടിൽ ഒരു പുതിയ എഞ്ചിനീയറിംഗ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ തുറക്കുന്നതായി കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, ഓട്ടോമോട്ടീവിലും മൊബിലിറ്റിയിലും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ആഗോള ഉപഭോക്താക്കളെ ഈ കേന്ദ്രം പരിപാലിക്കും. അതേപോലെ മറ്റൊരു രാജ്യമായ ഫ്രാൻസിൽ എൽ&ടിക്ക്, വാൽവുകൾ, റബ്ബർ മെഷിനറികൾ, എൽ&ടി ഇൻഫോ ടെക്, എൽ&ടി ടെക് സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ബിസിനസ്സ് പ്രവർത്തനങ്ങൾ ഉണ്ട്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാർസൻ ആൻഡ് ടൂബ്രോ ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിനാഷണൽ കമ്പനികളിലൊന്നാണ്. 80 വർഷം പഴക്കമുള്ള കമ്പനിക്ക് എഞ്ചിനീയറിംഗ്, നിർമ്മാണം, സാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ ബിസിനസ് സാന്നിധ്യമുണ്ട്.

X
Top