ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

എയര്‍ ഇന്ത്യയും ടാറ്റ വിസ്താരയും തമ്മിലുള്ള ലയനം നവംബര്‍ 12ന്; അവസാന പറക്കലിന് ഒരുങ്ങി വിസ്താര

വസാന യാത്രക്കൊരുങ്ങി വിസ്താര. നവംബർ 11-നാണ് അവസാനത്തെ വിസ്താര ഫ്ലൈറ്റ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും ടാറ്റ വിസ്താരയും നവംബര്‍ 12-ന് ഔദ്യോഗികമായി ലയിക്കും.

അതേസമയം, വിസ്താര ടിക്കറ്റുകള്‍ ഇതിനകം ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടൊന്നും ഇതുകൊണ്ട് ഉണ്ടാകില്ല. വിസ്താര വിമാനങ്ങള്‍ എയര്‍ ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് തുടരും.

എഐ എന്ന് തുടങ്ങുന്ന പുതിയ നാലക്ക ഫ്ലൈറ്റ് കോഡായിരിക്കും ഇനി മുതൽ വിസ്താരയ്ക്ക് ഉണ്ടാകുക. ഉദാഹരണത്തിന്, മുമ്പ് യുകെ 955 എന്നറിയപ്പെട്ടിരുന്ന ഫ്ലൈറ്റ് എഐ 2955 ആയി മാറും.

എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലോ ആപ്പിലോ ബുക്ക് ചെയ്യുമ്പോഴോ ചെക്ക് ഇന്‍ ചെയ്യുമ്പോഴോ യാത്രക്കാര്‍ക്ക് ഇത് എളുപ്പത്തില്‍ തിരിച്ചറിയാനാകും. കൂടാതെ, വിസ്താരയുടെ റൂട്ടുകളും ഷെഡ്യൂളുകളും അതേപടി തുടരും.

2013 നവംബർ 5 നാണ് വിസ്‍താര എയർലൈൻസ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനായി കൂടുതൽ വിമാന സർവ്വീസുകളും നെറ്റ്‌വർക്കുകളും ലഭ്യമാക്കുകയാണ് എയർ ഇന്ത്യയുമായുള്ള ലയനത്തിൻ്റെ ലക്ഷ്യമെന്ന് സിഇഒ വിനോദ് കണ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

2022 നവംബറിലാണ് എയർ ഇന്ത്യ-വിസ്‍താര ലയനം പ്രഖ്യാപിച്ചത്. നേരത്തെ വിസ്‍താര-എയർ ഇന്ത്യ ലയന കരാർ 2024 ഒക്ടോബർ 31നകം പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ജൂണിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) കരാറിന് അംഗീകാരം നൽകിയിരുന്നു. മാർച്ചിൽ, സിംഗപ്പൂരിലെ റെഗുലേറ്റർ ആയ സിസിസിഎസ് നിർദ്ദിഷ്ട കരാറിന് അനുമതി നൽകിയിരുന്നു.

നേരത്തെ 2023 സെപ്റ്റംബറിൽ, ഈ കരാറിന് ചില വ്യവസ്ഥകളോടെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരവും ലഭിച്ചിരുന്നു.

X
Top