Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കഴിഞ്ഞവർഷം നിരസിക്കപ്പെട്ടത് 11 ശതമാനം ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകൾ

ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിൽ 11 ശതമാനം ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകൾ നിരസിക്കപ്പെട്ടതായി ഇൻഷ്വറൻസ് റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഐഎ) റിപ്പോർട്ട്.

ഇതേ കാലയളവിലെ ആറു ശതമാനം ക്ലെയിമുകൾ ഇനിയും തീർപ്പാക്കിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 83 ശതമാനമാണ് തീർപ്പാക്കിയ ക്ലെയിമുകൾ. രാജ്യത്ത് പുതുതായി ഇൻഷ്വറൻസ് പദ്ധതികളിൽ അംഗത്വമെടുക്കുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാംവർഷവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2023-24ൽ വിവിധ സേവനദാതാക്കൾ 2.69 കോടി ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകൾ തീർപ്പാക്കി 83,493 കോടിയാണ് ഉപഭോക്താക്കൾക്കു നൽകിയത്. ഒരു ക്ലെയിമിന് ശരാശരി 31,000 രൂപ നൽകിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 72 ശതമാനം ക്ലെയിമുകളും തീർപ്പാക്കിയത് തേർഡ് പാർട്ടി ഏജൻസികൾ (ടിപിഎ) വഴിയായിരുന്നു.

ആരോഗ്യ സംരക്ഷണ ചെലവുകളും വേതനനിരക്കും ഉപഭോക്തൃ വിലസൂചികയിൽ രേഖപ്പെടുത്തുന്ന പണപ്പെരുപ്പത്തേക്കാൾ ഉയർന്നുനിൽക്കുന്നത് തുടരുകയാണ്. ഈ സാഹചര്യം അടുത്ത സാന്പത്തികവർഷം ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയങ്ങളിൽ മൂന്ന് ശതമാനം വർധനവിന് കാരണമാകുമെന്നാണ് ഐആർഡിഎയുടെ കണക്കുകൂട്ടൽ.

ഇൻഷ്വറൻസ് പരിരക്ഷയുള്ളവരിൽ 45 ശതമാനവും സർക്കാരിന്‍റെ വിവിധ പദ്ധതികൾ വഴിയോ ഇതര സ്ഥാപനങ്ങൾ ഏർപ്പെടുത്തുന്ന ഗ്രൂപ്പ് പോളിസി വഴിയോ ഉള്ളവരാണ്. രാജ്യത്ത് പത്തു ശതമാനം ആളുകൾ മാത്രമാണ് വ്യക്തിഗതമായ രീതിയിൽ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ എടുത്തിട്ടുള്ളത്.

ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയങ്ങളിൽ 18 ശതമാനം നികുതിയാണ് സർക്കാർ ഈടാക്കുന്നത്. ഇതടക്കം പ്രീമിയം തുക വലിയ തോതിൽ ഉയർന്നുനിൽക്കുന്നതാണ് സാധാരണക്കാരെ ഇൻഷ്വറൻസ് പരിരക്ഷ നേടുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്നാണു വിലയിരുത്തൽ.

ആഗോളതലത്തിൽ 2022ൽ 6.8 ശതമാനമായിരുന്ന ഇൻഷ്വറൻസ് വ്യാപനം 2023ൽ ഏഴു ശതമാനമായി ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

X
Top