ന്യൂഡല്‍ഹി: മുന്‍നിര ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ടെക് എന്നിവ 2023 സാമ്പത്തിക വര്‍ഷത്തില്‍ നിയമനം കുറച്ചു. ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് 1.97 ലക്ഷത്തില്‍ നിന്ന് 68,886 ആയി കുറയുകയായിരുന്നു. 65 ശതമാനം ഇടിവ്.
ആഗോള ബാങ്ക് പ്രതിസന്ധിയും മാക്രോ ഇക്കണോമിക് പ്രശ്‌നങ്ങളും ലാഭക്ഷമത കുറയ്ക്കുന്നതാണ് കാരണം. നിയമനം ഡിമാന്‍ഡിന്റെ സൂചകമായി കണക്കാക്കപ്പെടുന്നു, 2023 നാലാംപാദത്തില്‍ തന്നെ സമ്മര്‍ദ്ദം ശക്തമായിരുന്നു.
നാലാംപാദത്തില്‍ മുന്‍സാമ്പത്തികവര്‍ഷത്തിന്റെ ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റ റിക്രൂട്ട്മെന്റ് 98.7 ശതമാനം കുറഞ്ഞു. ടിസിഎസ് എച്ച്സിഎല്‍,ഇന്‍ഫോസിസ് എന്നിവ നാലാംപാദത്തില്‍ വെറും 884 പേരെയാണ് നിയമിച്ചത്.
2022 നാലാംപാദത്തില്‍ 68257 പേരെ നിയമിച്ച സ്ഥാനത്താണിത്. 2023 മൂന്നാംപാദത്തില്‍ 2375 പേരെ നിയമിക്കാന്‍ കമ്പനികള്‍ തയ്യാറായിരുന്നു.