സർക്കാർ ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചുപുഴുക്കലരി, കുത്തരി എന്നിവയുടെ കയറ്റുമതി തീരുവ ഒഴിവാക്കിഇന്ത്യയിൽ വിമാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ചുവടുവയ്പുമായി വ്യോമയാന മന്ത്രാലയം2075-ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ജയശങ്കര്‍; ‘നമ്മൾ 52.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ആകും’ഏഴ് ശതമാനം ജിഡിപി വളർച്ചാ പ്രതീക്ഷയും 151,000-ത്തിലേറെ സ്റ്റാർട്ടപ്പുകളുമായി ഇന്ത്യ അതിൻ്റെ സമ്പദ്‌വ്യവസ്ഥയെ പുനരാവിഷ്ക്കരിക്കുന്നു

ചെറു കമ്പനികളെ ഏറ്റെടുക്കുന്നതിന് പ്രമുഖ പെയിന്റ് നിർമ്മാതാക്കളായ ബെർജർ പെയിന്റ്സ്

കൊച്ചി: വിപണിയിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിനായി ചെറു കമ്പനികളെ ഏറ്റെടുക്കുന്നതിന് പ്രമുഖ പെയിന്റ് നിർമ്മാതാക്കളായ ബെർജർ പെയിന്റ്സ് ഒരുങ്ങുന്നു.

നിലവിൽ കേരളത്തിലെ പെയിന്റ് വിപണി കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് ബെർജർ പെയിന്റ് മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ അഭിജിത് റോയ് പറഞ്ഞു.

മുൻവർഷങ്ങളിൽ മികച്ച വളർച്ച നേടിയ കേരളത്തിൽ പ്രധാന പെയിന്റ് കമ്പനികളെല്ലാം തിരിച്ചടി നേരിടുന്ന സാഹചര്യമുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ കേരളവും പശ്ചിമ ബംഗാളും ഒഴികെയുള്ള മേഖലകളിൽ മികച്ച വളർച്ച നേടാൻ കമ്പനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വിപണിയിലെ വിഹിതം ഉയർത്തുന്നതിന് സ്വാഭാവിക വളർച്ചയോടൊപ്പം ‌ഏറ്റെടുക്കൽ സാദ്ധ്യതകളും പരിശോധിക്കുമെന്ന് അഭിജിത് റോയ് കൂട്ടിച്ചേർത്തു. അനുയോജ്യമായ കമ്പനികളെ കണ്ടെത്താനാണ് ശ്രമം.

രാജ്യത്തെ വിപണി വിഹിതം ഗണ്യമായി ഉയർത്താൻ ലക്ഷ്യമിട്ട് ബെർജർ പെയിന്റ്സ് രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തിൽ പുതിയ ഫാക്ടറി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മൊത്തം വിറ്റുവരവ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നൂറ് ശതമാനം വർദ്ധനയോടെ 20,000 കോടി രൂപയായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും അഭിജിത് റോയ് പറഞ്ഞു.

X
Top