റേഷനുപകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്നതിൽ എതിര്‍പ്പ് നേരിട്ടറിയിച്ച് കേരളംജിഎസ്ടിആര്‍ 9 സി റിട്ടേണിനുളള ഫീസ് ഒഴിവാക്കിഏകീകൃത പെന്‍ഷന്‍ പദ്ധതി: കേന്ദ്ര വിജ്ഞാപനമായിലോക സാമ്പത്തിക ഫോറം: 51 കമ്പനികളുമായി ചർച്ച നടത്തി മന്ത്രി പി രാജീവും സംഘവുംമധുരത്തോടെ ബജറ്റ് അന്തിമ നടപടികൾക്കു തുടക്കം

പ്രമുഖ വയറിങ്, കേബിൾ നിർമാതാക്കളായ വി-മാർക്ക്‌ ഇനി കേരളത്തിലും; ഉയർന്ന സുരക്ഷ ഉറപ്പാക്കുന്ന ഉത്പന്നങ്ങൾ അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ പ്രമുഖ വയറിങ്/കേബിൾ ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ വി-മാർക്ക് ഇന്ത്യ ലിമിറ്റഡ് കേരളത്തിൽ ചുവടുറപ്പിക്കുന്നു.

നൂതനവും അത്യാധുനിക സാങ്കേതികവിദ്യയോടും കൂടി നിർമിച്ച പുത്തൻ ശ്രേണിയിലെ കേബിളുകൾ അവതരിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ കമ്പനിയുടെ അരങ്ങേറ്റം. ഇലക്ട്രോൺ ബീം ടെക്‌നോളജി ഉപയോഗിച്ച് നിർമിച്ച ഫ്ലെക്സി ടഫ് ഇബി-എച്ച്.എഫ്.എഫ്.ആർ വയറുകളും ഇബി പ്ലസ് പവർ കേബിളുകളുമാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയത്.

കമ്പനി പുതുതായി അവതരിപ്പിച്ച ഫ്ലെക്സി ടഫ് ഇബി-എച്ച്.എഫ്.എഫ്.ആർ വയറുകളിലും ഇബി പ്ലസ് പവർ കേബിളുകളിലും സ്വന്തമായി വികസിപ്പിച്ചെടുത്ത പ്രത്യേക ഇൻസുലേഷൻ ആണ് സുരക്ഷയ്ക്കായി നൽകിയിരിക്കുന്നത്.

പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള പിവിസിക്ക് പകരം ക്രോസ് ലിങ്ക്ഡ് പോളിയോലെഫിൻ ഉപയോഗിച്ചുള്ള പ്രത്യേക പദാർത്ഥമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഷോർട് സർക്യൂട് ഒഴിവാക്കാൻ ഈ പദാർത്ഥം മികച്ചതാണ്.

60 വർഷത്തോളം ഇവ ഈടുനിൽക്കും. സാധാരണ വയറുകളെക്കാൾ 80% കൂടുതൽ വൈദ്യുതി കടത്തിവിടാനുള്ള ശേഷിയുണ്ട്. 150 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഉയർന്ന താപനിലയും തീപിടിക്കില്ല.

അഥവാ തീപിടുത്തമുണ്ടായാലും ക്ളോറിൻ പോലെയുള്ള രാസപദാർത്ഥങ്ങൾ പുറന്തള്ളില്ല. യൂറോപ്പിലും അമേരിക്കയിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഏറെ പ്രചാരമുള്ള സംവിധാനമാണിത്.

ഗാർഹിക, വാണിജ്യാവശ്യങ്ങൾക്ക് പുറമെ ആരോഗ്യരംഗത്തും വ്യവസായരംഗത്തും അടിസ്ഥാനസൗകര്യനിർമാണ രംഗത്തിനും അനുയോജ്യമായ ഉൽപ്പന്നങ്ങൾ വി-മാർക്ക് വിപണിയിലെത്തിക്കുന്നുണ്ട്.

മീഡിയം വോൾട്ടേജ് കവേർഡ് കണ്ടക്ടർ രംഗത്തും ഇൻസ്ട്രുമെന്റേഷൻ, കൺട്രോൾ കേബിൾസ്, വാഹനങ്ങളിൽ ഉപയോഗിക്കുന്ന വയറുകൾ, കൂടാതെ സ്വിച്ചുകൾ, എം.സി.ബികൾ, ഫാനുകൾ, ഗീസറുകൾ, തുടങ്ങിയ ഉപകരണങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്.

X
Top