ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഫ്യൂച്ചർ റീട്ടെയിലിന്റെ ഫോറൻസിക് ഓഡിറ്റ് നടത്താനൊരുങ്ങി വായ്പക്കാർ

മുംബൈ: പാപ്പരത്വ നടപടികൾ നേരിടുന്ന ഫ്യൂച്ചർ റീട്ടെയിലിന്റെ (FRL) ഫോറൻസിക് ഓഡിറ്റ് നടത്താൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വായ്പക്കാർ ബിഡിഒ ഇന്ത്യയെ നിയമിച്ചതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ റീട്ടെയിൽ തങ്ങളുടെ കമ്പനികളെ റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ യൂണിറ്റിന് വിറ്റ് പാപ്പരത്തം തടയാൻ ശ്രമിച്ചിരുന്നു. 3,495 കോടി രൂപ കടം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് കടക്കാർ ഈ ഇടപാടിന് അംഗീകാരം നൽകിയില്ല.

വായ്പക്കാർക്ക് പുറമെ മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും ഫ്യൂച്ചർ റീട്ടെയിലിന്റെ ഫോറൻസിക് ഓഡിറ്റ് നടത്താൻ ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ചോക്ഷി & ചോക്ഷിയെ കഴിഞ്ഞയാഴ്ച നിയമിച്ചിരുന്നു. എന്നാൽ സെബി റിപ്പോർട്ടിലേക്ക് പ്രവേശനം ലഭിക്കാത്തതിനാൽ ലോൺ അക്കൗണ്ടിന്റെ സ്വതന്ത്രമായ വിലയിരുത്തൽ വേണമെന്നാണ് വായ്പക്കാർ പറയുന്നത്.

അതേസമയം ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ബിഡിഒ തയ്യാറായില്ല. ഫ്യൂച്ചർ റീട്ടെയിലിന്റെ കുടിശ്ശികയുള്ള വായ്പകൾ ഓഫ്‌ഷോർ ലോണിംഗ് ഉൾപ്പെടെ 14,090 കോടി രൂപയാണ്. മാർച്ചിൽ, വാടക നൽകാത്തതിനാൽ 900 ഫ്യൂച്ചർ റീട്ടെയിൽ സ്റ്റോറുകൾ സ്ഥിതിചെയ്യുന്ന സ്ഥലം റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തിരുന്നു.

X
Top