Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

28 മില്യൺ ഡോളർ സമാഹരിച്ച്‌ ലെൻസ്കാർട്ട്

ബംഗളൂരു: ഐവെയർ റീട്ടെയിലറായ ലെൻസ്‌കാർട്ട് അവെൻഡസ് ഫ്യൂച്ചർ ലീഡേഴ്‌സ് ഫണ്ട് II-ൽ നിന്ന് 219 കോടി (28 മില്യൺ ഡോളർ) സമാഹരിച്ചതായി റെഗുലേറ്ററി ഫയലിംഗുകൾ വ്യക്തമാക്കുന്നു. ആൽഫ വേവ് ഗ്ലോബലിന്റെ നേതൃത്വത്തിലുള്ള 250 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായാണ് ഈ സമാഹരണം. ഈ ഫണ്ട് സമാഹരണം പൂർത്തിയാകുന്നതോടെ കമ്പനിയുടെ മൂല്യം ഏകദേശം 5 ബില്യൺ ഡോളറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി ആൽഫ വേവ് ഗ്ലോബൽ ഏകദേശം 100 മില്യൺ ഡോളർ നിക്ഷേപിച്ചതായി റെഗുലേറ്ററി ഫയലിംഗുകൾ ഉദ്ധരിച്ച് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

ഇവർക്ക് പുറമെ, നിലവിലുള്ള നിക്ഷേപകരായ എപിക് ക്യാപിറ്റൽ ലെൻസ്കാർട്ടിലേക്ക് ഏകദേശം 12 മില്യൺ ഡോളർ നിക്ഷേപിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ടെമാസെക്, ഷ്രോഡർ അഡ്വെക് തുടങ്ങിയ നിലവിലുള്ള നിക്ഷേപകരും ഈ റൗണ്ടിൽ പങ്കെടുക്കുന്നുണ്ട്. ഈ ഫണ്ടിംഗ് റൗണ്ടിലൂടെ സമാഹരിക്കുന്ന തുകയുടെ ഒരു ഭാഗം ലെൻസ്കാർട്ട് അതിന്റെ ഡയറക്ട്-ടു-കൊമേഴ്‌സ് (D2C) റോൾ-അപ്പ് കൊമേഴ്‌സ് വെഞ്ച്വറായ നെസോ ബ്രാൻഡിൽ നിക്ഷേപിക്കും.

പിയുഷ് ബൻസാൽ സ്ഥാപിച്ച ലെൻസ്കാർട്ടിന് നിലവിൽ ഇന്ത്യയിൽ 900-ലധികം സ്റ്റോറുകളുണ്ട്. ഈ വർഷം അവസാനത്തോടെ ഇത് 1,000 ആയി ഉയർത്താൻ കമ്പനി പദ്ധതിയിടുന്നു. കഴിഞ്ഞ വർഷത്തെ ഫണ്ടിംഗ് റൗണ്ടിന് ശേഷം കമ്പനി മിഡിൽ ഈസ്റ്റിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കും തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിരുന്നു. സോഫ്റ്റ്ബാങ്ക് വിഷൻ ഫണ്ട് II-ൽ നിന്നുള്ള 231 ദശലക്ഷം ഡോളർ ധനസഹായത്തിന് ശേഷം 2020-ൽ ലെൻസ്കാർട്ട് യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചിരുന്നു.

X
Top