ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഇന്ത്യൻ വെൽത്ത് മാനേജ്‌മെന്റ് വിപണയിലേക്ക് കടന്ന് എൽജിടി

മുംബൈ: പ്രിൻസ്‌ലി ഹൗസ് ഓഫ് ലിച്ചെൻസ്റ്റീന്റെ ഉടമസ്ഥതയിലുള്ള അന്തർദേശീയ സ്വകാര്യ ബാങ്കിംഗ്, അസറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ എൽജിടി, അതിന്റെ ഇന്ത്യൻ സ്ഥാപനമായ എൽജിടി വെൽത്ത് ഇന്ത്യയിലൂടെ ഇന്ത്യൻ വെൽത്ത് മാനേജ്‌മെന്റ് വിപണയിലേക്ക് പ്രവേശിച്ചു.

എൽജിടി വെൽത്ത് ഇന്ത്യ ഇതിനകം 200 ലധികം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ പതിനാല് നഗരങ്ങളിൽ ഇതിന് സാന്നിധ്യമുണ്ട്. എൽജിടി വെൽത്ത് ഇന്ത്യയിലൂടെ, ഇന്ത്യൻ വെൽത്ത് മാനേജ്‌മെന്റ് വിപണിയിൽ ചുവടുറപ്പിക്കാനും ഒപ്പം ഏഷ്യയിലെ അവരുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനും എൽജിടി പദ്ധതിയിടുന്നു.

സമ്പന്നരായ സ്വകാര്യ വ്യക്തികൾക്കും സ്ഥാപന ഇടപാടുകാർക്കുമായി എൽജിടി ഇതുവരെ 297.4 ബില്യൺ ഡോളറിന്റെ ആസ്തികൾ കൈകാര്യം ചെയ്തു. യൂറോപ്പ്, ഏഷ്യ, അമേരിക്ക, ഓസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ 20 ലധികം സ്ഥലങ്ങളിൽ നിന്നുള്ള 4500-ലധികം ആളുകൾ കമ്പനിയിൽ ജോലി ചെയ്യുന്നു.

വെൽത്ത് മാനേജ്‌മെന്റിൽ ഒരു പുത്തൻ സമീപനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എൽജിടി വെൽത്ത് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അതുൽ സിംഗ് പറഞ്ഞു.

X
Top