ന്യൂഡൽഹി: വോൾട്ടാസിന്റെ 2 ശതമാനം അധിക ഓഹരികൾ സ്വന്തമാക്കി കൊണ്ട് കമ്പനിയിലെ അവരുടെ ഓഹരി പങ്കാളിത്തം വർധിപ്പിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി).
2022 ഓഗസ്റ്റ് 10 മുതൽ നവംബർ 4 വരെയുള്ള കാലയളവിൽ ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ വോൾട്ടാസിന്റെ 634.50 കോടി രൂപ മൂല്യം വരുന്ന ഓഹരികൾ സ്വന്തമാക്കിയതായി എൽഐസി അറിയിച്ചു. ഇതിലൂടെ വോൾട്ടാസിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 2,27,04,306 ഓഹരികളിൽ നിന്ന് (6.862 ശതമാനം ) 2,93,95,224 (8.884 ശതമാനം) ഓഹരികൾ ആയി വർദ്ധിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറർ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
എയർ കണ്ടീഷനിംഗ്, റഫ്രിജറേഷൻ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ് ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ വോൾട്ടാസ് ലിമിറ്റഡ്. ഇത് ആഭ്യന്തര, അന്തർദേശീയ വിപണികളിൽ അതിന്റെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നു.