Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എം ആൻഡ് എമ്മിലെ ഓഹരി പങ്കാളിത്തം കുറച്ച്‌ എൽഐസി

മുംബൈ: വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ തങ്ങളുടെ ഓഹരികളുടെ 2 ശതമാനം ഏകദേശം 2,222.49 കോടി രൂപയ്ക്ക് വിറ്റതായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) പ്രസ്താവനയിൽ അറിയിച്ചു. വിൽപ്പനയ്ക്കുശേഷം എം ആൻഡ് എമ്മിലെ കമ്പനിയുടെ ഓഹരി പങ്കാളിത്തം 8.43 ശതമാനത്തിൽ നിന്ന് 6.42 ശതമാനമായി കുറഞ്ഞു.

2020 ഡിസംബർ 21 മുതൽ 2022 ഓഗസ്റ്റ് 10 വരെയുള്ള കാലയളവിൽ ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെയാണ് ഓഹരികൾ വിറ്റതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. 2,49,73,233 ഓഹരികൾ വിറ്റഴിച്ചതിന്റെ ശരാശരി വില 889.95 കോടി രൂപയാണ്.

സെബിയുടെ മാനദണ്ഡങ്ങൾ പ്രകാരം, ലിസ്‌റ്റഡ് കമ്പനികൾ ഒരു എന്റിറ്റിയിലെ അവരുടെ ഷെയർഹോൾഡിംഗ് 2 ശതമാനമോ അതിൽ കൂടുതലോ മാറുമ്പോൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിക്കേണ്ടതുണ്ട്. ബിഎസ്ഇയിൽ, എൽഐസിയുടെ ഓഹരികൾ 0.39 ശതമാനം ഉയർന്ന് 685.65 രൂപയിലെത്തിയപ്പോൾ, മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരികൾ 0.46 ശതമാനം ഇടിഞ്ഞ് 1,255 രൂപയിലെത്തി.

X
Top