
ജുലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബാങ്ക് ഓഹരി പങ്കാളിത്തം എല്‍ഐസി ഗണ്യമായി കുറച്ചു. വായ്പ വളര്‍ച്ച പാരമ്യതയിലെത്തിയതിനാല്‍ ബാങ്കുകളുടെ വളര്‍ച്ച ഇനി കുറയുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു എല്‍ഐസി ബാങ്ക് ഓഹരിയിലെ പങ്കാളിത്തം കുറച്ചത്.
കാനറ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ്, കര്‍ണാടക ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയില്‍ ഓഹരി പങ്കാളിത്തം കുറച്ചു.
എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക് എന്നീ ബാങ്കുകളിലെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്തു.
ബന്ധന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയന്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പിഎന്‍ബി, ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂക്കോ ബാങ്ക്, യെസ് ബാങ്ക് എന്നീ ബാങ്കുകളുടെ ഓഹരിയിലും എല്‍ഐസിക്ക് നിക്ഷേപമുണ്ട്.
ഐടി കമ്പനികളായ ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, എല്‍ടിഐ മൈന്‍ഡ്ട്രീ, എച്ച്‌സിഎല്‍ ടെക് എന്നിവയുടെ ഓഹരികളില്‍ നിക്ഷേപം വര്‍ധിപ്പിച്ചു.
ഇപ്പോള്‍ ഐടി ഓഹരികള്‍ക്ക് മോശം സമയമാണെങ്കിലും അധികം താമസിയാതെ തന്നെ നേട്ടം കൈവരിക്കാനുള്ള സാധ്യത ഏറെയാണ്. ഇതാണ് ഐടി കമ്പനികളില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ എല്‍ഐസിയെ പ്രേരിപ്പിച്ചത്.
ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍), ഡോ. റെഡ്ഢീസ് ലബോറട്ടറീസ്, ടിവിഎസ് മോട്ടോര്‍, ഒഎന്‍ജിസി, റിലയന്‍സ് പവര്‍, ടാറ്റ എല്‍ക്‌സി എന്നിവ ഉള്‍പ്പെടെ 2023 സെപ്റ്റംബര്‍ പാദത്തില്‍ എല്‍ഐസി 84 കമ്പനികളുടെ ഓഹരികള്‍ ഭാഗികമായി വിറ്റു.