കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ബാങ്ക് ഓഫ് ബറോഡയിൽ കൂടുതൽ ഓഹരികൾ വാങ്ങി എൽഐസി

കൊച്ചി: ബാങ്ക് ഓഫ് ബറോഡയിൽ ഓഹരി പങ്കാളിത്തം ഉയ‍ർത്തി എൽഐസി. . ഓപ്പൺ മാർക്കറ്റ് ഇടപാടുകൾ വഴിയാണ് ഓഹരി പങ്കാളിത്തം ഉയർത്തിയത്.

ഇപ്പോൾ കമ്പനിയുടെ 26.02 കോടി ഓഹരികളാണ് എൽഐസിയുടെ കൈവശമുള്ളത്. നേരത്തെ 25.78 കോടി ഓഹരികളായിരുന്നു ഇത്.

മൊത്തം ഓഹരി പങ്കാളിത്തം കമ്പനിയുടെ പെയ്ഡ്-അപ്പ് മൂലധനത്തിൻെറ അഞ്ചു ശതമാനം കടന്ന് 5.031 ശതമാനത്തിലെത്തി. ഓഹരി ഒന്നിന് ഏകദേശം 197.99 രൂപയ്ക്ക് ആണ് നിക്ഷേപം. ഏകദേശം 48.3 കോടി രൂപയോളം ചെലവഴിച്ചാണ് നിക്ഷേപം.

നവംബർ 21 ന് ബാങ്ക് ഓഫ് ബറോഡ സ്റ്റോക്ക് എൻഎസ്ഇയിൽ 1.09 ശതമാനം ഇടിഞ്ഞ് 195.5 രൂപയായിരുന്നു. എൽഐസിയുടെ ഓഹരികൾ 0.21 ശതമാനം നഷ്ടത്തിൽ ആണ് അവസാനിച്ചത്.

ഇപ്പോൾ ഓഹരി ഒന്നിന് 195 രൂപയിലാണ് ഓഹരി വില. ഈ മാസം ആദ്യം, ബാങ്ക് ഓഫ് ബറോഡ 15,000 കോടി രൂപ വരെ സമാഹരിക്കാൻ പദ്ധതിയിടുന്നതായി അറിയിച്ചിരുന്നു.

ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളിലൂടെയുൾപ്പെടെ പണം സമാഹരിക്കും എന്നാണ് സൂചന. ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ ആണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

ബിസിനസ് വളർച്ചയ്ക്കായി പണം വിനിയോഗിക്കും ടയർ-2 ബോണ്ടുകൾ വഴി 5,000 കോടി രൂപയും ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി 10,000 കോടി രൂപയും സമാഹരിക്കാൻ തീരുമാനിച്ചതായി പൊതുമേഖലാ ബാങ്ക് അറിയിച്ചിരുന്നു.

2023-24 സെപ്റ്റംബർ പാദത്തിൽ 4,252.89 കോടി രൂപ അറ്റാദായം നേടിയ ബാങ്ക് മെച്ചപ്പെട്ട ആസ്തി നിലവാരവും ആരോഗ്യകരമായ വരുമാന വളർച്ചയും നേടിയിട്ടുണ്ട്. നവംബർ നാലിനാണ് കമ്പനി റിപ്പോ‍ർട്ട് പുറത്ത് വിട്ടത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓഹരി വില 28 ശതമാനം മുന്നേറിയിട്ടുണ്ട്. ബാങ്കിന്റെ മൊത്തം പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 6.4 ശതമാനം വർധിച്ച് 10,831 കോടി രൂപയായി ഉയ‍‍ർന്നു.

X
Top