മുംബൈ: ഇന്നലെ ആദ്യമായി എല്‍ഐസി ഓഹരി ലിസ്റ്റിംഗ് ദിവസത്തെ വിലയായ 867.2 രൂപയെ മറികടന്നു.
ഇന്‍ട്രാ ഡേയില്‍ എല്‍ഐസി ഓഹരി ഉയര്‍ന്ന നിലയായ 895 രൂപയിലെത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ എല്‍ഐസിയുടെ ഓഹരി 11 ശതമാനവും ആറ് മാസത്തിനിടെ 43 ശതമാനവുമാണ് ഉയര്‍ന്നത്.
എല്‍ഐസിയുടെ വിപണി മൂല്യം ഇപ്പോള്‍ 5.6 ലക്ഷം കോടി രൂപയാണ്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ വച്ച് വിപണി മൂല്യമേറിയ സ്ഥാപനങ്ങളിലൊന്നാണ് എസ്ബിഐ. 5.72 ലക്ഷം കോടി രൂപയാണ് എസ്ബിഐയുടെ വിപണി മൂല്യം. മിക്കവാറും എല്‍ഐസി സമീപഭാവിയില്‍ തന്നെ വിപണി മൂല്യത്തിന്റെ കാര്യത്തില്‍ എസ്ബിഐയെ മറികടക്കുമെന്നാണു വിദഗ്ധര്‍ പ്രവചിക്കുന്നത്.
എല്‍ഐസിയുടെ 96 ശതമാനം ഓഹരിയും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണുള്ളത്. 2022 മേയ് മാസമായിരുന്നു എല്‍ഐസി ഐപിഒ. അന്ന് 3.5 ശതമാനം ഓഹരികളാണു സര്‍ക്കാര്‍ വിറ്റത്.