
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍ഐസി ഇന്‍ഫോസിസിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു.
അതേ സമയം വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഈ ത്രൈമാസത്തില്‍ ഇന്‍ഫോസിസിന്റെ ഓഹരികളില്‍ അറ്റവില്‍പ്പന നടത്തുകയാണ് ചെയ്‌തത്.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ എല്‍ഐസി ഇന്‍ഫോസിസിന്റെ 1.68 കോടി ഓഹരികള്‍ വാങ്ങി. ഇതോടെ എല്‍ഐസിക്ക് ഇന്‍ഫോസിസിലുള്ള ഓഹരി പങ്കാളിത്തം 7.71 ശതമാനത്തില്‍ നിന്നും 8.19 ശതമാനമായി ഉയര്‍ന്നു.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഇന്‍ഫോസിസിലുള്ള ഓഹരി പങ്കാളിത്തം 36.28 ശതമാനത്തില്‍ നിന്നും 35.08 ശതമാനമായി കുറഞ്ഞു.
അതേ സമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ഓഹരി ഉടമസ്ഥതയുള്ള കമ്പനികളിലൊന്നാണ് ഇന്‍ഫോസിസ് ഇപ്പോഴും. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഇന്‍ഫോസിസില്‍ 18.28 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
ചില്ലറ നിക്ഷേപകര്‍ 13 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നു. ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ നിരാശാജനകമായ പ്രവര്‍ത്തനഫലമായിരുന്നു ഇന്‍ഫോസിസിന്റേത്. ഇതിനെ തുടര്‍ന്ന് ഓഹരി വില ശക്തമായ ഇടിവ് നേരിട്ടു.
പല ബ്രോക്കറേജുകളും ഇന്‍ഫോസിസിനെ ഡൗണ്‍ഗ്രേഡ് ചെയ്‌തു.