
മുംബൈ: പതഞ്ജലി ഫുഡ്സിൽ ഓഹരി പങ്കാളിത്തം വർധിപ്പിച്ച് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ.
ഭക്ഷ്യ എണ്ണ സംസ്കരണ കമ്പനിയിൽ 5.02 ശതമാനമായി എൽഐസിയുടെ ഓഹരി പങ്കാളിത്തം. നവംബർ 26 ലെ ഓഹരി വിപണിയിലെ കണക്കുകളാണ് ഇക്കാര്യം ശരിവെക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറർ 0.034 ശതമാനം ഓഹരിയാണ് അധികമായി വാങ്ങിയത്.
നേരത്തെ പതഞ്ജലി കമ്പനിയുടെ 1,80,48,377 ഓഹരികളാണ് എൽഐസിയുടെ കൈവശം ഉണ്ടായിരുന്നത്. ഇത് 18173377 ആയി ഉയർന്നു. ഇന്നലെ ഓഹരി വിപണിയിൽ 905.05 വിലയിൽ വിപണനം തുടങ്ങിയ എൽഐസി ഓഹരി വിപണി ക്ലോസ് ചെയ്തപ്പോൾ 907.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം പതഞ്ജലി ഫുഡ്സിൻ്റെ ഓഹരി ഇന്നലെ 1760.2 ൽ വ്യാപാരം ആരംഭിച്ച് 1754.6 ലാണ് അവസാനിച്ചത്.
ഇതോടെ എൽഐസിയുടെ വിപണി മൂല്യം 63573.54 കോടി ആയി ഉയർന്നു. 1764.965 രൂപ ശരാശരി നിരക്കിലാണ് പതഞ്ജലിയുടെ ഓഹരികൾ ഇന്നലെ എൽഐസി വാങ്ങിയത്.
അതേസമയം പതഞ്ജലി ഓഹരികളുടെ മൂല്യം ഇനിയും ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ സിസ്റ്റെമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് 2259 രൂപയിലേക്ക് ഓഹരി മൂല്യം ഉയരുമെന്നാണ് വിലയിരുത്തുന്നത്.