Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ചരിത്രമെഴുതി എല്‍ഐസി; ഒറ്റ ദിവസത്തില്‍ വിറ്റത് 6 ലക്ഷം പോളിസികള്‍

ത്തുപിടിച്ചാല്‍ മലയും പോരുമെന്ന പഴഞ്ചൊല്ല അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.

പൊതുമേഖല സ്ഥാപനമായ എല്‍ഐസി സ്ഥാപകദിനത്തില്‍ ആര്‍ക്കും എളുപ്പം എത്തിപ്പിടിക്കാന്‍ സാധിക്കാത്ത റെക്കോഡാണ് തീര്‍ത്തിരിക്കുന്നത്. താഴെ തട്ട് മുതലുള്ള ജീവനക്കാരുടെ പരിശ്രമ ഫലമാണ് റെക്കോഡ് എന്നു നിസംശയം പറയാം.

ഒറ്റ ദിവസത്തില്‍ 6 ലക്ഷം പോളിസികള്‍ വിറ്റാണ് എല്‍ഐസി ഇന്‍ഷുറന്‍സ് മേഖലയെ ഞെട്ടിച്ചിരിക്കുന്നത്. 2025 ജനുവരി 20 ന് 69 -ാം സ്ഥാപക ദിനത്തിലായിരുന്നു സ്ഥാപനത്തിന്റെ ഈ ചരിത്ര നേട്ടം.

ഇതുവഴി മൊത്തം 1,04,000 കോടി രൂപയുടെ പ്രീമിയം സൃഷ്ടിക്കപ്പെട്ടു. 1956 ജനുവരി 20 നായിരുന്നു എല്‍ഐസി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഈ വലിയ പൊന്‍ത്തൂവല്‍ വഴി എല്‍ഐസി ഈ അവസരത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

എല്‍ഐസിയുടെ 4,50,000 ഏജന്റുമാരുടെ വിപുലമായ ശൃംഖലയുടെ യോജിച്ച പരിശ്രമമാണ് ഈ അസാധാരണ നേട്ടത്തിനു വഴിവച്ചത്. എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിച്ചത് നേട്ടമായി. ‘മാഡ് മില്യണ്‍ ഡേ’ എന്നാണ് ഈ ദിനത്തെ പലരും വിശേഷിപ്പിക്കുന്നത്.

ഈ ദിനവും നേട്ടവും എല്‍ഐസിയുടെ സമ്പന്നമായ ചരിത്രത്തെ ആഘോഷിക്കുക മാത്രമല്ല, ഇന്ത്യയിലെ പൗരന്മാരില്‍ നിന്ന് അത് നേടിയെടുത്ത ശക്തമായ വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നുവെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.

സ്ഥാപക ദിനത്തോടുള്ള ആദരസൂചകമായാണ് എല്‍ഐസി മാഡ് മില്യണ്‍ ഡേ ആരംഭിച്ചത്. ഇത് കമ്പനിയുടെ പാരമ്പര്യം ശക്തിപ്പെടുത്തുകയും, ദശലക്ഷക്കണക്കിന് പോളിസി ഉടമകളുമായി ഇടപഴകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്.

ഈ വാര്‍ഷിക പരിപാടി ഇന്ത്യന്‍ പൗരന്മാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതില്‍ എല്‍ഐസിയുടെ പ്രധാന പങ്ക് സൂചിപ്പിക്കുന്നു.

1956 -ല്‍ സ്ഥാപിതമായതു മുതല്‍ ഇന്ത്യയിലെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാന സ്തംഭമായി എല്‍ഐസി പ്രവര്‍ത്തിച്ചു വരുന്നു. രാജ്യത്തെ എല്ലാ തലത്തിലുള്ള ആളുകള്‍ക്കും അനുയോജ്യമായ പോളിസികള്‍ എല്‍ഐസിക്കുണ്ട്.

കുട്ടികള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്ലാനുകള്‍ മുതല്‍ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് വേണ്ടിതുള്ള പോളിസികള്‍ വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ഇന്‍ഷുറന്‍സ് ദാതാവ് കൂടിയാണ് എല്‍ഐസി.

ഇക്കഴിഞ്ഞ ദിവസം യുവാക്കള്‍ക്ക് വേണ്ടി 2 പുതിയ പോളിസികള്‍ എല്‍ഐസി അവതരിപ്പിച്ചിരുന്നു. പോളിസി ഉടമകളുടെ അകാല മരണം മൂലം അവരുടെ വിവിധ കടബാധ്യതകളില്‍ നിന്ന് കുടുംബത്തെ സംരക്ഷിക്കുന്നതാണ് ഈ പോളിസികള്‍.

എല്‍ഐസി യുവ ടേം/ ഡിജി ടേം പ്ലാന്‍, എല്‍ഐസി യുവ ക്രെഡിറ്റ് ലൈഫ്/ ഡിജി ക്രെഡിറ്റ് ലൈഫ് പ്ലാന്‍ എന്നിങ്ങനെ പേരിട്ടിരിക്കുന്ന സ്‌കീമുകള്‍ ഇതോടകം ജനശ്രദ്ധ നേടിയിട്ടുണ്ട്.

X
Top